സോളാര്‍ കമ്മീഷനു മുന്നില്‍ പുതിയ വെളിപ്പെടുത്തലുമായി സരിത, ഇത് വല്ല തന്ത്രവുമാണോ?
തിരുവനന്തപുരം: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സരിത. സോളാര്‍ കമ്മീഷനു മുന്നില്‍ പോലിസിനെതിരെ പരാതിയുമായാണ് സരിത രംഗത്തെത്തിയത്.
തെളിവെടുപ്പിന് കൊണ്ടുപോകും മുന്‍പ് പോലിസ് വീട്ടില്‍ പരിശോധന നടത്തി ലാപ്‌ടോപും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ഇതൊന്നും കിട്ടിയില്ല. വിചാരണയ്ക്കിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജു കുറിച്ചെടുത്തിരുന്നുവെന്നും സരിത കമ്മീഷനു മുന്നില്‍ പറഞ്ഞു.

കഴിഞ്ഞ തവണ സോളാര്‍ കമ്മീഷനു സരിത മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന കമ്മീഷന്റെ ചോദ്യത്തിന് മുന്നില്‍ സരിത കരഞ്ഞു. ഇതേതുടര്‍ന്ന് മൂക്കില്‍ നിന്ന് രകതം വന്നതിനാല്ർ വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
ഇതിന് ശേഷം തിങ്കളാഴ്ച ഹാജരായാല്‍ മതിയെന്നായിരുന്നു കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ സരിതയുടെ നടപടികള്‍ സംശയകരമാണെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications