ഉമ്മന്‍ ചാണ്ടിയെ പൂട്ടിയത് ആര്? കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍ പുറത്ത്!! ചര്‍ച്ച ദില്ലിയിലേക്ക്

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ആരാണ്. പ്രാദേശികമായ ഒരു വണ്ടിച്ചെക്ക് കേസ് സംസ്ഥാനത്തെ പിടിച്ചുകുലിക്കിയ കേസാക്കി മാറ്റിയത് കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് കളിയാണെന്നാണ് ആരോപണം. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍പോന്ന കളികളുണ്ടെന്ന് ബോധ്യപ്പെട്ടതും അതിന് വേണ്ടി കളിച്ചതും കോണ്‍ഗ്രസിലെ പ്രമുഖ നേതാവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് മന്ത്രിമാരുടെ ലൈംഗിക കേളി; വായിച്ച് തളര്‍ന്ന് പിണറായി, മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്...

തലശേരിയില്‍ അഞ്ചു ഡോക്ടര്‍മാര്‍ ലക്ഷ്മി നായര്‍ എന്ന സ്ത്രീക്കെതിരേ നല്‍കിയ വണ്ടിച്ചെക്കാണ് പിന്നീട് മാറി മറിയുന്നത്. യുഡിഎഫ് ഭരണകാലത്ത് തുടങ്ങിയ ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെ പൂട്ടാനുള്ള വകുപ്പുണ്ടെന്ന് കണ്ട് കളിച്ചത് ഐ ഗ്രൂപ്പിലെ ഒരു നേതാവാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

സരിത എഴുതിയ കത്ത് എവിടെ? ഒന്ന് കമ്മീഷനില്‍, മറ്റൊന്ന്!! കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു

ഐ ഗ്രൂപ്പ് നേതാവിന്റെ കളി

ഐ ഗ്രൂപ്പ് നേതാവിന്റെ കളി

ഐ ഗ്രൂപ്പ് നേതാവിന്റെ കളിയാണ് തലശേരിയില്‍ അവസാനിക്കേണ്ട കേസ് തിരുവനന്തപുരത്തെത്തിച്ചത്. വണ്ടി ചെക്ക് കേസില്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് തട്ടിപ്പ് നടത്തിയത് സരിത നായരനാണെന്ന് കണ്ടെത്തിയത്.

തലശേരി പോലീസ് തിരുവനന്തപുരത്ത്

തലശേരി പോലീസ് തിരുവനന്തപുരത്ത്

സരിതയെ പിടികൂടാന്‍ തലശേരി പോലീസ് തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും സരിതയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. തലശേരി പോലീസിന് സരിതയെ കിട്ടാതിരിക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്നാണ് ആരോപണം.

ഉമ്മന്‍ ചാണ്ടിയുമായുള്ള കഥകള്‍

ഉമ്മന്‍ ചാണ്ടിയുമായുള്ള കഥകള്‍

തലശേരി പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം നാട്ടിലേക്ക് തന്നെ തിരിച്ചു. പെരുമ്പാവൂര്‍ പോലീസ് സരിതയെ ചോദ്യം ചെയ്തപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള കഥകള്‍ പുറത്തുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെനി ജോപ്പന് നേരെ

ടെനി ജോപ്പന് നേരെ

ഈ സമയം ഉമ്മന്‍ചാണ്ടി വിദേശത്തായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ആരോപണം ടെനി ജോപ്പന് നേരെയായി. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ പോലും അറിയാതെയാണ് നീക്കങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

സരിത അറസ്റ്റിലായതോടെ തലശേരി പോലീസിനെതിരേ വകുപ്പുതല നടപടിയുണ്ടായി. വിവരം ചോര്‍ത്തിയെന്നാരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത

വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത

ഇനി കോണ്‍ഗ്രസിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്കാണ് സാധ്യത. കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രമുഖ നേതാക്കളെ.

ദില്ലിയിലേക്ക് പോകുന്നത്

ദില്ലിയിലേക്ക് പോകുന്നത്

ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരെയാണ് ഹൈക്കമാന്റ് വിളിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ വിശദമായി ചോദിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് പുതിയ വിവാദം.

എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ

എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി തുടങ്ങി എ ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനം

കെപിസിസി അധ്യക്ഷ സ്ഥാനം

സംഘടനാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഇനി ലഭിക്കേണ്ടത് എ ഗ്രൂപ്പിനാണ്. ഉമ്മന്‍ ചാണ്ടിയോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഇനി സാധ്യതയില്ല

ഇനി സാധ്യതയില്ല

ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ബെന്നി ബഹനാന്റെ പേരാണ് ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശിച്ചത്. പുതിയ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല.

പുതിയ വഴികള്‍ ഇങ്ങനെ

പുതിയ വഴികള്‍ ഇങ്ങനെ

കാര്യങ്ങളില്‍ ഇനി അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാകും. ഒന്നുകില്‍ അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് ലഭിക്കും. അല്ലെങ്കില്‍ പൊതുസമ്മതനെ ഹൈക്കമാന്റ് നിര്‍ദേശിക്കും.

 കോണ്‍ഗ്രസ് കോടതിയിലേക്ക്

കോണ്‍ഗ്രസ് കോടതിയിലേക്ക്

എന്തൊക്കെ ആയാലും പുതിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. പക്ഷേ ഇതിന് ഐ ഗ്രൂപ്പ് മതിയായ പിന്തുണ നല്‍കില്ലെന്നാണ് വിവരം.

cmsvideo
  'സംഭവം നടന്നത് ക്ലിഫ് ഹൌസില്‍', ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സരിത | Oneindia Malayalam
  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.

  English summary
  Solar Scam: I Group Leader Play Behind Trap Oommen Chandy,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്