ഉമ്മന്‍ചാണ്ടി ചാണക്യതന്ത്രം മെനയുന്നു; പിണറായിക്കെതിരേ പരാതി, പുറത്തുചാടിക്കാന്‍ വിവരാവകാശവും

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസ് വീണ്ടും തലപൊക്കിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും പ്രതിരോധത്തിലേക്ക് മാറുന്നു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ കുടുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ഒതുക്കാനാണ് കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് പരാതി നല്‍കി.

സര്‍ക്കാര്‍ നീക്കം നിയമപരമായി നേരിടാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസിലെ ഒരുവിഭാഗം ഇതിനോട് യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്തായാലും തങ്ങളുടെ നേതാക്കള്‍ക്കെതിരേ നടപടിയെടുത്ത പിണറായിക്ക് തിരിച്ചുപണിയാനാണ് കോണ്‍ഗ്രസ് നീക്കം.

അവകാശ ലംഘനത്തിന് പരാതി

അവകാശ ലംഘനത്തിന് പരാതി

പിണറായി വിജയനെതിരേ അവകാശ ലംഘനത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫാണ് പരാതി നല്‍കിയത്.

തുടര്‍നടപടികള്‍

തുടര്‍നടപടികള്‍

സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ പിന്നീടുണ്ടാകും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.

ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയോട്

ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയോട്

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. പകര്‍പ്പിന് വേണ്ടി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ നല്‍കിയത്.

കോടതിയില്‍ റിപ്പോര്‍ട്ട് തേടും

കോടതിയില്‍ റിപ്പോര്‍ട്ട് തേടും

ഈ വഴിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും.

നേതാക്കളെ കൂട്ടത്തോടെ ഇല്ലാതാക്കുന്നു

നേതാക്കളെ കൂട്ടത്തോടെ ഇല്ലാതാക്കുന്നു

കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നിയമോപദേശം തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള നീക്കമായാണ് പിണറായിയുടെ നീക്കത്തെ ഉമ്മന്‍ചാണ്ടിയും സംഘവും കാണുന്നത്.

നിയമസഭയില്‍ വരട്ടെ

നിയമസഭയില്‍ വരട്ടെ

റിപ്പോര്‍ട്ട് നിയമസഭയില്‍ വരട്ടെ എന്ന നിലപാടായിരുന്നു ആദ്യം കോണ്‍ഗ്രസിന്. പക്ഷേ, നടപടി മുഖ്യമന്ത്രി വേഗത്തിലാക്കിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടണം. എന്നാല്‍ മാത്രമേ വിശദവിവരം ലഭിക്കു.

വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത

വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത

അതേസമയം, സോളാര്‍ വിവാഗം കോണ്‍ഗ്രസിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രമുഖ നേതാക്കളെ.

ദില്ലിയിലേക്ക് പോകുന്നത്

ദില്ലിയിലേക്ക് പോകുന്നത്

ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരെയാണ് ഹൈക്കമാന്റ് വിളിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ വിശദമായി ചോദിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് പുതിയ വിവാദം.

എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ

എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി തുടങ്ങി എ ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനം

കെപിസിസി അധ്യക്ഷ സ്ഥാനം

സംഘടനാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഇനി ലഭിക്കേണ്ടത് എ ഗ്രൂപ്പിനാണ്. ഉമ്മന്‍ ചാണ്ടിയോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഇനി സാധ്യതയില്ല

ഇനി സാധ്യതയില്ല

ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ബെന്നി ബഹനാന്റെ പേരാണ് ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശിച്ചത്. പുതിയ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല.

പുതിയ വഴികള്‍ ഇങ്ങനെ

പുതിയ വഴികള്‍ ഇങ്ങനെ

കാര്യങ്ങളില്‍ ഇനി അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാകും. ഒന്നുകില്‍ അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് ലഭിക്കും. അല്ലെങ്കില്‍ പൊതുസമ്മതനെ ഹൈക്കമാന്റ് നിര്‍ദേശിക്കും.

കോണ്‍ഗ്രസ് കോടതിയിലേക്ക്

കോണ്‍ഗ്രസ് കോടതിയിലേക്ക്

എന്തൊക്കെ ആയാലും പുതിയ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. പക്ഷേ ഇതിന് ഐ ഗ്രൂപ്പ് മതിയായ പിന്തുണ നല്‍കില്ലെന്നാണ് വിവരം.

കോണ്‍ഗ്രസ് വാദം ഇങ്ങനെ

കോണ്‍ഗ്രസ് വാദം ഇങ്ങനെ

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Solar Scam: Opposision notice against Pinarayi Vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്