സരിത അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയില്ല
തിരുവനന്തപുരം: സരിത എല്ലാവരെയും പിന്നെയും പറ്റിച്ചു. അബ്ദുള്ളക്കുട്ടി എം എല്‍ എയെ നിയമപരമായി നേരിടുന്നതിന്റെ ആദ്യപടിയായി താന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം സരിത മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇപ്പോഴറിയുന്നു സരിത അബ്ദുള്ളക്കുട്ടിക്കെതിരെ രേഖാമൂലം പരാതി എഴുതി നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെ സരിത കന്റോണ്‍മെന്റ് അസിസ്റ്റന്റ കമ്മീഷണറെ നേരില്‍ച്ചെന്ന് കണ്ടിരുന്നു. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരമായി ഫോണില്‍ വിളിച്ചെന്നും സഭ്യേതരമായ ഭാഷയില്‍ സംസാരിച്ചെന്നും മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത കമ്മീഷ്ണറോട് പരാതിപ്പെട്ടു. എന്നാല്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു.

വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ മതിയെന്നും അഭിഭാഷകനുമൊത്ത് എഴുതിനല്‍കാമെന്നും പറഞ്ഞാണ് സരിത പുറത്തിറങ്ങിയത്. എന്നാല്‍ പുറത്തു കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് താന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയെന്ന മട്ടിലാണ് സരിത സംസാരിച്ചത്. ഇത് അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള നിയമയുദ്ധത്തിന്റെ തുടക്കമാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ രാത്രി വൈകുവോളം വട്ടിയൂര്‍ കാവിലെ വീട്ടിലുണ്ടായിരുന്ന സരിത പരാതി എഴുതി നല്‍കിയിട്ടില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരിത തലസ്ഥാനം വിട്ടെന്നാണ് അറിഞ്ഞത്. മറ്റുള്ളവര്‍ക്കെല്ലാം ക്ലീന്‍ ചീറ്റ് നല്‍കിയ സരിത അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയെന്നപേരില്‍ ഒരു പുകമറ സൃഷ്ടിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ആരെയും പണത്തിന് വേണ്ടി ബ്ലാക്‌മെയില്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ സരിതയുടെ ഈ പരാതി നാടകം എന്തിനായിരുന്നു???












Click it and Unblock the Notifications