സരിത വെകിയെത്തി, മൊഴിയേണ്ടെന്ന് കോടതി
തിരുവനന്തപുരം: അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് എതിരായ കേസില്‍ മൊഴി നല്‍കാന്‍ സരിത വൈകിയെത്തി. സമയത്ത് എത്താതിനാല്‍ മൊഴിയെടുക്കേണ്ടെന്ന് കോടതി. കേസ് മെയ് 29 ലേക്ക് മാറ്റി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ സരിതയ്ക്ക് മൊഴി നല്‍കാന്‍ ലഭിയ്ക്കുന്ന അവസാനത്തെ അവസരമാണ് മെയ് 29 ലേത്.
നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സരിത തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. കേസില്‍ മൊഴിയെടുക്കാനുള്ള സമയം കഴിഞ്ഞായിരുന്നു സരിതയുടെ വരവ്. സരിത സ്ഥിരമായി മൊഴി നല്‍കാന്‍ എത്താത്തത് ഒത്തുകളിയുടെ ഭാഗമായാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആര്‍ ബാലകൃഷ്ണ സരിതയുടെ കത്തിനെ ഉദ്ധരിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയും സരിത പ്രതികരിച്ചു. തന്റെ രഹസ്യങ്ങളൊന്നും ബാലകൃഷ്ണപിള്ളയ്ക്ക് അറിയില്ലെന്നും കത്തില്‍ രാഷ്ട്രീയക്കാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന് കാട്ടി തിരുവനന്തപുരം കണ്ടോന്‍മെന്റ് സ്‌റ്റേഷനിലാണ് സരിത പരാതി നല്‍കിയത്. മസ്‌ക്കററ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി തന്നെ പീഡിപ്പിച്ചെന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications