കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണുഗോപാലിനെതിരെ പറഞ്ഞപ്പോള്‍ സരിത രംഗത്ത്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ആലപ്പുഴ: കേന്ദ്രമന്ത്രി കെസി വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയപ്പോള്‍ പ്രതിരോധവുമായി വരുന്നത് സരിത എസ് നായര്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി ബന്ധപ്പെട്ട് കെസി വേണുഗോപാലിന്റെ പേര് നേരത്തേ തന്നെ ഉയര്‍ന്നുവന്നിരുന്നു.

സരിതയുമായുള്ള ബന്ധം വേണുഗോപാലിന് തിരിച്ചടിയാകുമെന്നായിരുന്നു വെള്ളാപ്പള്ളി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അടുത്ത ദിവസം തന്നെ പകരം സരിത മറുപടിയുമായി വരികയും ചെയ്തു.

saritha s nair

വേണുഗോപാലിനല്ല, വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറിനാണ് ടീം സോളാറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നത് എന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. തന്നെ ഇനിയും ആക്ഷേപിച്ചാല്‍ വെള്ളാപ്പള്ളിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയണ്ടിവരുമെന്നും സരിത ഭീഷണി മുഴക്കുന്നുണ്ട്. വെള്ളാപ്പള്ളി തന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും സരിത എസ് നായര്‍ ഉന്നയിച്ചു.

കെസി വേണുഗോപാലിനെതിരെ പറഞ്ഞാല്‍ വെള്ളാപ്പള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെയായിരുന്നു സരിതയുടെ അടുത്ത വെളിപ്പെടുത്തല്‍. കെസി വേണ്ുഗോപാലിനെ തോല്‍പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സജി ചെറിയാന്‍ സമീപിച്ചു എന്നാണ് സരിത പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും എന്നും സജി ചെറിയാന്‍ പറഞ്ഞു എന്നാണ് സരിത പറയുന്നത്. വെറുതേ പറയുന്നതല്ല, ഇതെല്ലാം സരിത റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ടത്രെ.

എന്തായാലും സരിതയുടെ ഇപ്പോഴത്തെ പ്രതികരണം കെസി വേണുഗോപാലിന് തന്നെയാണ് ദോഷം ചെയ്യുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സരിതയേയും കെസി വേണുഗോപാലിനേയും ചേര്‍ത്ത് ആദ്യം ആരോപണം ഉന്നയിച്ചത് ബിജു രാധാകൃഷ്ണന്‍ ആയിരുന്നു. എന്നാല്‍ സരിത അന്ന് തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടായിരുന്നു.

English summary
Saritha S Nair against Vellappally on his abusive remark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X