വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ്സുകാരെന്ന് സരിത; വീഡിയോ ഉണ്ട്?
കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പങ്കിനെ കുറിച്ച് സരിത തന്നെ അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആരോപണം ആണ് സരിത ഉന്നയിക്കുന്നത്.
തന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സരിത റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാനുള്ള വീഡിയോ തന്റെ കൈയ്യില്‍ ഉണ്ടെന്നും സരിത പറഞ്ഞു

ഗൂഢാലോചന
തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് സരിത പറയുന്നത്.

ചില ഉന്നതര്‍
തനിയ്ക്ക് പുറത്ത് പറയാന്‍ പറ്റാത്ത ചില ഉന്നതരുടെ പങ്കിനെ കുറിച്ച് സരിത സൂചിപ്പിയ്ക്കുന്നു. എന്നാല്‍ അവര്‍ ആരാണെന്നതിന്റെ സൂചന പോലും പുറത്ത് വിട്ടിട്ടില്ല.

കോണ്‍ഗ്രസ്സുകാര്‍
സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ചില കോണ്‍ഗ്രസ്സുകാരുണ്ട്. അവര്‍ക്ക് അതുകൊണ്ട് ചില ലക്ഷ്യങ്ങളും നിറവേറ്റാനുണ്ടായിരുന്നു.

വിശ്വാസ്യത
പൊതുജനമധ്യത്തില്‍ തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് സരിത പറയുന്നത്.

ആ ലാപ്‌ടോപ് എവിടെ?
തന്റെ രണ്ട് ലാപ് ടോപ്പുകളാണ് പോലീസ് പിടിച്ചെടുത്തത്. അതില്‍ ഒന്ന് മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളൂ. മറ്റേ ലാപ് ടോപ്പില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതെന്നാണ് സരിത പറയുന്നത്.

മുഖ്യമന്ത്രിയെ 'പൊളിയ്ക്കാന്‍'
സരിതയും ശ്രീധരന്‍ നായരും ഒരുമിച്ച് തന്നെ കണ്ടിട്ടില്ലെന്നാണല്ലോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയും അങ്ങനെ തന്നെ. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെളിയിക്കാനുള്ള 'സാധനം' സരിതയുടെ കൈയ്യില്‍ ഉണ്ടത്രെ.

വീഡിയോ ഉണ്ട്
ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ വീഡിയോ തന്റെ കൈവശം ഉണ്ടെന്നാണ് സരിത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിട്ടുള്ളത്. ഇത് പുറത്ത് വിട്ടാല്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴി കള്ളമാണെന്ന് തെളിയും.












Click it and Unblock the Notifications