സരിത പെന്‍ഡ്രൈവ് കൈമാറി... എഡിജിപി പത്മകുമാറിനെതിരെ പരാതിയില്‍ ഉറച്ച്
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. തെളിവുകള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ആണ് സരിത കമ്മീഷന് കൈമാറിയത്.
മുദ്രവച്ച് കവറിലാണ് പെന്‍ഡ്രൈവ് അടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുള്ളത്. പെന്‍ഡ്രൈവ് കൂടാതെ മറ്റ് രേഖകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശ്രീധരന്‍ നായര്‍ക്കൊപ്പം കണ്ടതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നാണ് സരിത അവകാശപ്പെട്ടിരുന്നത്. ഇപ്പോള്‍ കമ്മീഷന് നല്‍കിയ തെളിവുകളില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇനിയം തെളിവുകള്‍ നല്‍കാനുണ്ടെന്നും അവ മൂന്ന് ദിവസത്തിനുള്ളില്‍ കൈമാറുമെന്നും സരിത അറിയിച്ചിട്ടുണ്ട്.
തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എഡിജിപി പത്മകുമാറിനെചതിരെ നല്‍കിയ പരാതിയില്‍ സരിത എസ് നായര്‍ ഉറച്ച് നിന്നു. ഈ പരാതിയില്‍ ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത കമ്മീഷനോട് പറഞ്ഞു. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് പോയത് പത്മകുമാര്‍ വഴിയാണെന്നും സരിത ആരോപിച്ചു.












Click it and Unblock the Notifications