വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ആരാണെന്ന് തുറന്നുപറയും; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍
കൊട്ടാരക്കര : ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രംഗത്ത് . തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് . വിഷം ശരീരത്തിൽ ബാധിച്ചതിനെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണെന്നും സരിത എസ് നായര്‍ പറയുന്നു . 2015 ലെ കയ്യേറ്റ കേസ് സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത് . അതിജീവനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കുന്നു .

വിഷം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും വെല്ലൂരുമായി ചികിത്സയിലാണ്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കുന്നു.

സരിതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ഇവര്‍ കൊട്ടാരക്കരയില്‍ എത്തിയത്. 2015 ജൂലായ് 18ന് രാത്രി എംസി റോഡില്‍ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കാറില്‍ ബന്ധുവിനൊപ്പം മടങ്ങുമ്പോള്‍ വിശ്രമിക്കാന്‍ കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മനു പി.മോഹന്‍, ദീപുരാജ്, അജിത്കുമാര്‍, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികള്‍.

കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. അന്ന് കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സരിതയോടൊപ്പമുണ്ടായിരുന്നവര്‍ക്കെതിരെയും കേസെടുത്തിരുന്നു. അനീഷ് മാത്യു, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനു സരിതയ്ക്കും ബിനുകുമാറിനും വിദ്യാധരനും എതിരെ പൊലീസ് കേസെടുത്തു.
Recommended Video

രണ്ട് കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് രണ്ട് കൂട്ടരും കോടതിയില്‍ മൊഴി നല്‍കി. കേസ് വിധി പറയുന്നതിന് 29ലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി എപിപി റോയി ടൈറ്റസാണ് ഹജാരായത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications