തന്നെ കടന്നുപിടിച്ചു, ചുണ്ട് കടിച്ചുമുറിച്ചു:സരിത
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു എന്നാണ് സരിത പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
മസ്‌കറ്റ് ഹോട്ടലിന്റെ ഒന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറിയില്‍ വച്ചാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് സരിത പരാതിയില്‍ പറയുന്നുണ്ടത്രെ. അബ്ദുള്ളക്കുട്ടിയുടെ മണ്ഡലത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ചര്‍ച്ചക്കായി മറ്റ് ഉദ്യോഗസ്ഥരും മുറിയില്‍ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സരിത ചെല്ലുമ്പോള്‍ അബ്ദുള്ളക്കുട്ടി മാത്രെ ഉണ്ടായിരുന്നുള്ളൂ എന്നും സരിത വ്യക്തമാക്കിയിട്ടുണ്ടത്രെ.
കസേരയില്‍ ഇരിക്കുയായിരുന്ന തന്നെ അബ്ദുള്ളക്കുട്ടി കടന്നു പിടിച്ചു. ചുണ്ടുകള്‍ കടിച്ച് മുറിച്ചു. എതിര്‍ത്തപ്പോള്‍ ശരീരാവയവങ്ങളില്‍ മര്‍ദ്ദിച്ചു. പിന്നീട് കിടക്കയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു- ഇത്രയും കാര്യങ്ങളാണത്രെ സരിത പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വായ പൊത്തിപ്പിടിച്ചെന്നും, ഭയം കാരണം തനിക്ക് ഒച്ചയുണ്ടാക്കാന്‍ പോലും പറ്റിയില്ലെന്നും സരിത പരാതിയില്‍ പറയുന്നുണ്ടെന്നാണ് വാര്‍ത്ത. ബലാത്സംഗം ചെയ്തതിന് ശേഷം അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തി. പുറത്തറിയിച്ചാല്‍ കള്ളക്കേസില്‍ കുടുക്കും എന്നായിരുന്നുവത്രെ ഭീഷണി.
അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് സരിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നും സരിത പറഞ്ഞിരുന്നു. എന്നാല്‍ ബലാത്സംഗം എന്ന ആരോപണം കഴിഞ്ഞ ദിവസം പോലീസില്‍ പരാതി കൊടുത്തപ്പോഴാണ് പുറത്ത് വന്നത്.
ചില ടെലിഫോണ്‍ രേഖകളും മറ്റ് ചില തെളിവുകളും സരിത പോലീസിന് കൈമാറിയിട്ടുണ്ട്. അഞ്ച് പേജുള്ള പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications