ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്ന് വീണ്ടും സരിതയുടെ കത്ത്... അതും ഇംഗ്ലീഷില്‍!!! പിണറായിക്ക്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തില്‍ സരിത എസ് നായരുടെ ലൈംഗിക ആരോപണങ്ങള്‍ ചൂടുപിടിയ്ക്കുന്നു. ഇത്തവണ സരിത കത്ത് തയ്യാറാക്കി നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ തന്നെ െൈലംഗികമായി പീഡിപ്പിച്ചു എന്നാണ് സരിത കത്തില്‍ ആരോപിയ്ക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരും തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സരിത പറയുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടത്രെ. ഇംഗ്ലീഷിലാണ് സരിത ഇത്തവണ കത്തെഴുതിയിരിക്കുന്നത്. കത്തിലെ കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ അത് കേരളത്തിന് മേല്‍ പതിച്ച ഏറ്റവും വലിയ കളങ്കമായിരിക്കും.

കത്ത് പിണറായി വിജയന്

കത്ത് പിണറായി വിജയന്

മുഖ്യമന്ത്രി പിണറായി വിജയനാണ് സരിത കത്ത് നല്‍കിയിട്ടുള്ളത്. എന്നാല്‍ കത്ത് കിട്ടിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മലയാളത്തിലല്ല

മലയാളത്തിലല്ല

മുമ്പ് ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് സരിത കത്തെഴുതിയത് മലയാളത്തില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്കുള്ള കത്ത് തയ്യാറാക്കിയിട്ടുള്ളത് ഇംഗ്ലീഷിലാണ്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് സരിത കത്തില്‍ ആരോപിയ്ക്കുന്നുണ്ട്. ക്ലിഫ് ഹൗസില്‍ വച്ച് 2012 ല്‍ ആയിരുന്നത്രെ ഇത്. വലിയ മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നുവത്രെ

ഉമ്മന്‍ ചാണ്ടി മാത്രമല്ല, മകനും

ഉമ്മന്‍ ചാണ്ടി മാത്രമല്ല, മകനും

ഉമ്മന്‍ ചാണ്ടി മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത കത്തില്‍ ആരോപിയ്ക്കുന്നുണ്ട്. ചാണ്ടി ഉമ്മന്റെ വിവാഹം മുടങ്ങാനുള്ള കാരണം ഇതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

കഴിഞ്ഞ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രി ആയിരുന്ന ആര്യാടന്‍ മുഹമ്മദും തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് സരിത കത്തില്‍ ആരോപിയ്ക്കുന്നു. സോളാര്‍ പദ്ധതിയുടെ പേരില്‍ 25 ലക്ഷം രൂപ കമ്മീഷനായി വാങ്ങിയെന്നും ആരോപണം ഉണ്ട്.

പിമ്പിനെ പോലെ അനില്‍കുമാര്‍?

പിമ്പിനെ പോലെ അനില്‍കുമാര്‍?

മുന്‍ മന്ത്രിയും എംഎല്‍എയും ആയ എപി അനില്‍കുമാറും തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സരിത പറയുന്നത്. കെസി വേണുഗോപാലിന് തന്നെ കാഴ്ചവച്ചത് അനില്‍ കുമാര്‍ ആണെന്നും സരിത ആക്ഷേപിയ്ക്കുന്നുണ്ട്.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

മുന്‍ റവന്യു മന്ത്രിയും എംഎല്‍എയും ആയ അടൂര്‍ പ്രകാശിനെതിരേയും ലൈംഗികാരോപണം ഉണ്ട്. ടെലിഫോണ്‍ സെക്‌സിന് നിര്‍ബന്ധിച്ചു. എംഎല്‍ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വച്ച് പീഡിപ്പിച്ചു.

ജോസ് കെ മാണിയുടെ പ്രകൃതി വിരുദ്ധ പീഡനം

ജോസ് കെ മാണിയുടെ പ്രകൃതി വിരുദ്ധ പീഡനം

കേരള കോണ്‍ഗ്രസ് നേതാവും എംപിയും ആയ ജോസ് കെ മാണി ദില്ലിയില്‍ വച്ച് പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് തന്നെ ഇരയാക്കിയിട്ടുണ്ടെന്നും സരിത കത്തില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി

മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന ആക്ഷേപവും സരിത ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ സരിത പരാതി നല്‍കിയിരുന്നു.

പിസി വിഷ്ണുനാഥ്

പിസി വിഷ്ണുനാഥ്

മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥും തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സരിത പറയുന്നത്.

ഐജി പത്മകുമാര്‍

ഐജി പത്മകുമാര്‍

ഐജി പത്മകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത കത്തില്‍ ആരോപിയ്ക്കുന്നുണ്ട്. കൊച്ചിയിലെ പത്മകുമാറിന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നത്രെ ഇത്. ഫോണ്‍ സെക്‌സിന് ഐജി നിര്‍ബന്ധിച്ചിരുന്നതായും സരിത പറയുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്

ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്

തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐജി പത്മകുമാര്‍ ആണെന്ന് സരിത കത്തില്‍ പറയുന്നുണ്ട്.

പെരുമ്പാവൂര്‍ ഡിവൈഎസ്പി

പെരുമ്പാവൂര്‍ ഡിവൈഎസ്പി

പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന കെ ഹരികൃഷ്ണന്‍ തന്നെ അര്‍ദ്ധരാത്രിയിലാണ് അറസ്റ്റ് ചെയ്തത്. എന്നിട്ട് ഔദ്യോഗിക വസതിയില്‍ വച്ച് ലൈംഗികമായി ഉപയോഗിച്ചു. അതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും സരിത കത്തില്‍ പറയുന്നുണ്ട്.

സിറ്റി പോലീസ് കമ്മീഷണര്‍

സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന എംആര്‍ അജിത്ത് കുമാര്‍ തനിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായി സരിത കത്തില്‍ ആക്ഷേപിയ്ക്കുന്നുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി

കെപിസിസി ജനറല്‍ സെക്രട്ടറി

കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ കൊച്ചിയിലെ ട്രൈഡന്റ് ഹോട്ടലില്‍ വച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നും സരിത പറയുന്നുണ്ട്.

പണംകൊടുത്തതും

പണംകൊടുത്തതും

ഉമ്മന്‍ ചാണ്ടിയ്ക്ക് രണ്ട് കോടി 16 ലക്ഷം രൂപ കൈമാറിയ കാര്യവും സരിത കത്തില്‍ പറയുന്നുണ്ട്. നേരത്തെ സോളാര്‍ കമ്മീഷന് മുന്നിലും സരിത ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഗൂഢാലോചന

ഗൂഢാലോചന

തെളിവുകള്‍ നശിപ്പിയ്ക്കാന്‍ ഗൂഢാലോചന നടത്തിയത് ഉമ്മന്‍ ചാണ്ടിയും ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും ചേര്‍ന്നാണെന്ന് സരിത ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

മറ്റൊരു കേന്ദ്ര മന്ത്രി

മറ്റൊരു കേന്ദ്ര മന്ത്രി

യുപിഎ സര്‍ക്കാരിന്‍ കേന്ദ്ര ധനസഹമന്ത്രിയായിരുന്ന എസ്എസ് പളനി മാണിക്യവും തന്നെ ശല്യം ചെയ്തിരുന്നുവെന്നാണ് സരിതയുടെ കത്തില്‍ പറയുന്നത്. പളനി മാണിക്യത്തെ പരിചയപ്പെടുത്തിയത് രമേശ് ചെന്നിത്തല ആയിരുന്നത്രെ.

പിണറായി എന്ത് ചെയ്യും

പിണറായി എന്ത് ചെയ്യും

സരിതയുടെ കത്തില്‍ പിണറായി വിജയന് എന്ത് ചെയ്യാനാകും എന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിയ്ക്കപ്പെടും എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+