കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസൊതുക്കാന്‍ സരിത ഇറക്കിയത് 14.5 ലക്ഷം

  • By Soorya Chandran
Google Oneindia Malayalam News

Saritha S Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ ലക്ഷങ്ങള്‍ മുടക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. കേസ് പിന്‍വലിക്കുന്നതിനായി പരാതിക്കാര്‍ തന്നെ അപേക്ഷ നല്‍കിയപ്പോഴാണത്രെ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പോലും ഇക്കാര്യം അറിയുന്നത്.

ജയിലില്‍ കഴിയുന്ന സരിത ഇതുവരെ പതിനാലര ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ പല കേസുകളും സരിതക്ക് വേണ്ടി ജയിലിന് പുറത്ത് ഒത്തുതീര്‍പ്പാക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.

തിരുവല്ല സ്വദേശിയായ ഡോ.പീറ്ററിന് മൂന്ന് ലക്ഷത്തി എമ്പതിനായിരം രൂപ നല്‍കി. മറ്റൊരു പരാതിക്കാരിക്ക് രണ്ട് ലക്ഷത്തി പതിനായിരം രൂപയും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതയില്‍ ഫെനി ബാലകൃഷ്ണന്‍ മുഖേന ഒരു ലക്ഷത്തി എമ്പതിനായിരം രൂപ കെട്ടിവച്ചിട്ടുണ്ട്.

എല്ലാം കൂടി ഏഴ് ലക്ഷത്തി എഴുപതിനായരം രൂപ സരിത നനല്‍കിയതിന്റെ കണക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ബാക്കി തുക ആരാണ് നല്‍കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല.

സോളാര്‍ പരാതി നല്‍കിയത് പ്രകാരം ഉള്ള ഏറ്റവും വലിയ തട്ടിപ്പ് ഒന്നര കോടി രൂപയുടേതാണ്. എന്നാല്‍ പലരും കള്ളപ്പണമാണ് നല്‍കിയത് എന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട പണത്തിന്റെ പേരിലല്ല പരാതി നല്‍കിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്. അങ്ങനെയെങ്കില്‍ പതിനാലര ലക്ഷം രൂപയാകില്ല സരിത കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചത് എന്ന് കരുതേണ്ടി വരും.

English summary
Saritha spend 14 lakhs for compromising cases out side court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X