പാർവ്വതിക്ക് വേണ്ടി ശശി തരൂർ രംഗത്ത്... പക്ഷേ പണി പാളി.. തരൂരിന് പറ്റിയത് ആനമണ്ടത്തരം!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പാര്‍വ്വതിയെ പിന്തുണച്ച് തരൂര്‍ പക്ഷേ പറ്റിയത് ആനമണ്ടത്തരം

  തിരുവനന്തപുരം: കസബ വിവാദത്തില്‍ പാര്‍വ്വതിയെ പൊങ്കാലയിട്ടവര്‍ക്കെതിരെ പോലീസ് പണി തുടങ്ങിക്കഴിഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായം പറഞ്ഞതിന് അന്ന് തുടങ്ങിയ തെറിവിളികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പാര്‍വ്വതിയും വിമന്‍ ഇന്‍ സിനിമ കളക്ടീവും പാര്‍വ്വതിയെ പിന്തുണച്ചതിന് റിമ കല്ലിങ്കലും ആഷിഖ് അബുവും എന്തിന് മായാനദിയെന്ന സിനിമ പോലും ആക്രമിക്കപ്പെടുന്നു.

  ഫാൻസ് വെട്ടുകിളികളുടെ മുഖംമൂടി വലിച്ച് കീറേണ്ട സമയം അതിക്രമിച്ചു! പാർവ്വതിക്ക് കയ്യടിച്ച് ചിന്മയി

  പാര്‍വ്വതിയെ എതിര്‍ക്കുന്നത് പോലെ തന്നെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. ഗായിക ചിന്മയിക്ക് പിന്നാലെ ശശി തരൂര്‍ എംപിയാണ് പാര്‍വ്വതിക്ക് വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. പാര്‍വ്വതിക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള ട്വീറ്റില്‍ ശശി രൂരിന് പക്ഷേ ഒരു ആനമണ്ടത്തരവും സംഭവിച്ചിട്ടുണ്ട്.

  പിന്തുണയുമായി തരൂർ

  പിന്തുണയുമായി തരൂർ

  ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ദേശീയ മാധ്യമമായ ടൈംസ് നൗ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ അന്തരിച്ചു എന്നായിരുന്നു. ചാനലിന് സംഭവിച്ച മണ്ടത്തരത്തെ പക്വതയില്ലായ്മയെന്ന് വിമര്‍ശിച്ച് തരൂര്‍ രംഗത്ത് വരികയും ചെയ്തു. അന്ന് ടൈംസിന് സംഭവിച്ച അതേ അബദ്ധം ശശി തരൂരിന് ഇന്ന് സംഭവിച്ചിരിക്കുന്നു. കസബ വിവാദത്തില്‍ നടി പാര്‍വ്വതിയെ പിന്തുണച്ച് കൊണ്ട് ട്വീറ്റ് ചെയ്ത തരൂര്‍ പക്ഷേ ടാഗ് ചെയ്തിരിക്കുന്നത് മറ്റൊരു നടിയെ ആണ്.

  തരൂരിന് ആള് മാറിപ്പോയി

  തരൂരിന് ആള് മാറിപ്പോയി

  മലയാളിയായ പാര്‍വ്വതി നായര്‍ എന്ന നടിയെ ആണ് ട്വീറ്റില്‍ തരൂര്‍ ടാഗ് ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്റെ നിമിറില്‍ നായികയാണ് പാര്‍വ്വതി നായര്‍. തരൂരിന്റെ ട്വീറ്റിന് നടി പാര്‍വ്വതി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. തന്നെയല്ല ടാഗ് ചെയ്തിരിക്കുന്നത് എന്നത് പാര്‍വ്വതിയും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.

  പാർവ്വതിയുടെ അവകാശത്തിനൊപ്പം

  പാർവ്വതിയുടെ അവകാശത്തിനൊപ്പം

  കസബയെന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് തരൂരിന്റെ ട്വീറ്റ് തുടങ്ങുന്നത്. സിനിമ കണ്ടിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അഭിപ്രായം പറയാനുള്ള പാര്‍വ്വതിയുടെ അവകാശത്തെ ശക്തമായി താന്‍ പിന്തുണയ്ക്കുന്നു. കൊലവിളികള്‍ക്കും ബലാത്സംഗഭീഷണികള്‍ക്കും ഭയപ്പെടാതെ അഭിപ്രായം പറയുന്ന പാര്‍വ്വതിക്ക് പിന്തുണയെന്നും തരൂര്‍ പറയുന്നു.

  പാർവ്വതിക്കൊപ്പം നിൽക്കണം

  പാർവ്വതിക്കൊപ്പം നിൽക്കണം

  മലയാള സിനിമയിലെ തലമുതിര്‍ന്ന പുരുഷ താരങ്ങള്‍ പാര്‍വ്വതിക്കൊപ്പം നില്‍ക്കണമെന്നും ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച ആവശ്യമാണെന്നും തരൂര്‍ പറയുന്നു. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ കാണിച്ച അശ്രദ്ധ തരൂരിന് നേര്‍ക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. parvatweet നു പകരം paro_nair നെയാണ് ടാഗ് ചെയ്തിരിക്കുന്നത് എന്ന് പലരും റീട്വീറ്റ് ചെയ്യുന്നുണ്ട്.

  നന്ദി അറിയിച്ച് പാർവ്വതി

  നന്ദി അറിയിച്ച് പാർവ്വതി

  ശശി തരൂരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് പാര്‍വ്വതിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പിന്തുണയ്ക്ക് നന്ദിയെന്നും ഇത്തരം നിലപാടുകളാണ് വേണ്ടതെന്നുമാണ് പാര്‍വ്വതിയുടെ മറുപടി. മറ്റൊരു ട്വീറ്റില്‍ കോണ്‍ഗ്രസ്സിന് സ്ത്രീവിഷയങ്ങളിലുള്ള നിലപാട് എന്താണെന്നും ശശി തരൂര്‍ വിശദീകരിക്കുന്നുണ്ട്.

  കോൺഗ്രസ് സ്ത്രീകൾക്കൊപ്പമെന്ന്

  കോൺഗ്രസ് സ്ത്രീകൾക്കൊപ്പമെന്ന്

  ലിംഗവ്യത്യാസങ്ങള്‍ക്കോ സ്ത്രീ വിരുദ്ധതയ്‌ക്കോ യാതൊരു സ്ഥാനവും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് തരൂരിന്റെ മറ്റൊരു ട്വീറ്റ്. യുവാക്കളെയും സ്ത്രീകളേയും രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിലൂടെ മാത്രമേ സംശുദ്ധ രാഷ്ട്രീയം സാധ്യമാകൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും തരൂര്‍ ഓര്‍മ്മപ്പെടുത്തുന്നു.

  പിന്തുണച്ച് തരൂർ

  തരൂരിന്റെ ട്വീറ്റ്

  സ്ത്രീവിരുദ്ധത ആഘോഷിക്കുന്നതിനെതിരെ

  സ്ത്രീവിരുദ്ധത ആഘോഷിക്കുന്നതിനെതിരെ

  രാജ്യാന്തര ചലച്ചിത്ര മേളയുടെ സംവാദവേദിയിൽ സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിടെയാണ് പാർവ്വതി കസബ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. എന്താണ് ഉദ്ദേശിച്ചത് എന്ന് പാർവ്വതി ആ വേദിയിൽ തന്നെ കൃത്യമായ വാക്കുകളിൽ വ്യക്തമാക്കിയതാണ്. അത് സിനിമയിൽ സ്ത്രീ വിരുദ്ധരായ കഥാപാത്രങ്ങൾ പാടില്ല എന്നല്ല, മറിച്ച് അത്തരം സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് നല്ലതല്ല എന്നാണ്.

  തെറിവിളിക്കാർ കുടുങ്ങുന്നു

  തെറിവിളിക്കാർ കുടുങ്ങുന്നു

  നേരത്തെ തന്നെ പാർവ്വതിക്കെതിരെയും വിമൻ ഇൻ സിനിമ കളക്ടീവിന് നേരെയും നിലപാടുകളുടെ പേരിൽ കലിപ്പുള്ള കൂട്ടർ ഇതോടെ ആക്രമണവുമായി ചാടിവീണു. പാർവ്വതി മമ്മൂട്ടിയെ വിമർശിച്ചു എന്നായി വ്യാഖ്യാനം. തെറിവിളികൾ തുടങ്ങിയിട്ട് ദിവസങ്ങളായി. ലിച്ചിയെപ്പോലെ കരഞ്ഞ് കൊണ്ട് മാപ്പുമായി പാർവ്വതി വരുമെന്ന് കാത്തിരുന്ന ഫാൻസുകാർക്ക് നിരാശ മാത്രം ബാക്കി. പറഞ്ഞ നിലപാടുകൾ ആവർത്തിച്ചതല്ലാതെ ഒരിഞ്ച് പോലും പാർവ്വതി പിന്നോട്ട് പോവുകയുണ്ടായില്ല. പാർവ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് പിടികൂടിക്കഴിഞ്ഞു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Sashi Tharoor MP supports Parvathy in Kasaba Controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്