സേ നോട്ട് റ്റു ഡ്രഗ്‌സ് ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര:ലഹരിക്കെതിരെ ശബ്ദിക്കാൻ യുവാക്കളുടെ കൂട്ടായ്മകൾ മുന്നോട്ട് വരണമെന്ന് 
വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.മുരളീധരൻ.'സേ നോട്ട് റ്റു ഡ്രഗ്‌സ്'ചെറുപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി പൈങ്ങോട്ടായി യൂണിറ്റ് സംഘടിപ്പിച്ച പ്രാദേശിക വോളിമേളയിൽ സമ്മാനദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലത്ത് നഗരത്തിലെയും ഗ്രാമത്തിലെയും ഹൈസ്ക്കൂൾ ഹയർ സെക്കന്ററി പ്രായം മുതലുള്ള വിദ്യാർഥികളെയാണ് ലഹരി മാഫിയ ഇരകളാക്കുന്നത്. ചെറുപ്പക്കാരെ ലഹരിയുടെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ കലാകായിക പ്രവർത്തനങ്ങൾ സഹായകമാകുമെന്നും അതിന് എക്സൈസ് വിഭാഗം എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വോളി ലീഗിൽ റോയൽ ബോയ്സ് ചാമ്പ്യൻമാരായി.സ്റ്റൈൽ ബോയ്സ് റണ്ണർ അപ്പായി.

lahari

മികച്ച കളിക്കാരനായി കെ. ആദിലി നെ തെരഞ്ഞെടുത്തു.സമ്മാനദാന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് എ.കെ.ലത്തീഫ്, യു.റാഷിദ് കോട്ടക്കല്‍, കെ.സി.മുത്തലിബ് എന്നിവര്‍ പ്രസംഗിച്ചു.വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ ടീമിന് എക്സ്സൈസ് സി.ഐ.കെ.കെ.മുരളീധരൻ സമ്മാനദാനം നിർവ്വഹിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
''Say no to drugs'' protest by youth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്