കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥിനി മരിച്ചു... അധ്യാപികമാര്‍ കുടുങ്ങും, കേസ്...

വെള്ളിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി മൂന്നാം നിലയില്‍ നിന്ന് ചാടിയത്

  • By Manu
Google Oneindia Malayalam News

കൊല്ലം: കൊല്ലത്തെ ട്രനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗൗരി പുലര്‍ച്ചെയോടെയാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ രണ്ടു അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

 സംഭവം നടന്നത്

സംഭവം നടന്നത്

വെള്ളിയാഴ്ച വൈകീട്ടാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗൗരിക്കു ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.

അധ്യാപികമാര്‍ക്കെതിരേ കേസ്

അധ്യാപികമാര്‍ക്കെതിരേ കേസ്

രണ്ട് അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികാരുടെ പേരിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

ഗൗരിയുടെ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് അധ്യാപികമാരും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

സംഭവത്തിന്റെ തുടക്കം

സംഭവത്തിന്റെ തുടക്കം

ഇതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന ഗൗരിയുടെ സഹോദരിയെ ക്ലാസില്‍ സംസാരിച്ചുവെന്ന് പറഞ്ഞ് ക്രെസന്റെന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് സ്‌കൂളില്‍ എത്തുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

വീണ്ടും സമാനസംഭവം

വീണ്ടും സമാനസംഭവം

ഇതിനു സമാനമായ സംഭവം വീണ്ടും സ്‌കൂളില്‍ നടന്നു. അപ്പോള്‍ സഹോദരി ഇക്കാര്യം ഗൗരിയെ അറിയിക്കുകയായിരുന്നു. മറ്റു കുട്ടികള്‍ കളിയാക്കിയതിനെ തുടര്‍ന്നു ഗൗരിയും സഹോദരിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് അധ്യാപികമാര്‍ വിളിച്ചുവരുത്തി ശകാരിച്ചതിലുള്ള മനോ വിഷമം മൂലമാണ് മകള്‍ മരിച്ചതെന്നാണ് അച്ഛന്റെ മൊഴി.

English summary
Girl who jumps from school building died in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X