കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ എട്ട് പിരീഡ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: വേനലവധിയ്ക്കു ശേഷം തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കും. പുതിയ അദ്ധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി. നിലവില്‍ ഏഴ് പിരിയഡുകളുള്ളത് ഇനിമുതല്‍ എട്ടാകും.

ഇനിമുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നാല്‍പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ആറു പിരിയഡുകളും 35 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള രണ്ടു പിരിയഡുകളുമാകും ഉണ്ടാകുക. ഡി പി ഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടനാപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്യൂഐപി യോഗമാണ് തീരുമാനമെടുത്തത്.

school-time-schedule-changed-kerala

ഉച്ചഭക്ഷണത്തിനുള്ള ഇടവേള 12.40 മുതല്‍ 1.40 വരെ ഒരു മണിക്കൂറായിരിക്കും. ഉച്ചഭക്ഷണത്തിനുള്ള സമയം അരമണിക്കൂറാക്കി കുറക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ അധ്യാപക സംഘനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇടവേള സമയം ഒരു മണിക്കൂറാക്കി.

രാവിലെ പത്തു മുതല്‍ നാലുവരെയുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ല. കലാ കായിക പഠനത്തിന് കൂടുതല്‍ സമയം കണ്ടെത്താനാണ് ടൈം ടേബളില്‍ മാറ്റം വരുത്തിയത്. അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെങ്കിലും ക്യൂഐപി യോഗത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തള്ളാറില്ല.

English summary
School time schedule changed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X