സംസ്ഥാനത്തെ 1500 സ്‌കൂളുകള്‍ക്ക് താഴ് വീഴും, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടാനാണ് നടപടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാന്‍ നടപടി. സംസ്ഥാനത്തെ അംഗീകാരമില്ലതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടാനാണ് നടപടിയെടുക്കുന്നത്. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധന സമിതിയുടെ യോഗത്തിലാണ് അംഗീകരാമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ ശുപാര്‍ശ നല്‍കിയത്.

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ലിസ്റ്റ് ഉടന്‍ പ്രസ്ഥീകരിക്കും. ഈ സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കാനും എഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ സ്‌കൂള്‍ സമയം ക്രമീകരിക്കുന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് സമിതി നല്‍കി.

school

മദ്രസ പഠനം പോലുള്ളവയെ ബാധിക്കാതെയാണ് പുതിയ ക്രമീകരണങ്ങള്‍. ഇതു സംബന്ധിച്ച് തീരുമാനം പിന്നീട് എടുക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

English summary
Schools shut down in kerala
Please Wait while comments are loading...