• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്‌കോള്‍ കേരള നിയമനം: എ എ റഹീമിന്റെ സഹോദരിക്ക് തുടര്‍ച്ചയായ 10 വര്‍ഷം സര്‍വീസില്ല

തിരുവനന്തപുരം: സ്‌കോള്‍ കേരള നിയമനത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പടെയുള്ള ഒരാള്‍ക്കും 10 വര്‍ഷം സര്‍വീസില്ല. കൂടുതല്‍ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സിപിഎം ബന്ധമുള്ളവരെ മാത്രമുള്ളവരെ നിയമിക്കുന്നതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂലമറ്റം പവർഹൌസിൽ പൊട്ടിത്തെറി: വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെട്ടു, ആളയപായമില്ലെന്ന് മൂലമറ്റം പവർഹൌസിൽ പൊട്ടിത്തെറി: വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെട്ടു, ആളയപായമില്ലെന്ന്

ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്‌റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

സ്‌കോള്‍ കേരള നിയമനം നേരത്തെ വിവാദത്തിലായിരുന്നു. 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നല്‍കിയ വിശദീകരണം. എന്നാല്‍ റഹീമിന്റെ സഹോദരി ഉള്‍പ്പടെ ഒരാള്‍ക്ക് പോലും സക്രോള്‍ കേരളയില്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി സര്‍വീസില്ല. 2013ല്‍ ഇവരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നു. പിന്നീട് 2014ല്‍ ആണ് ഇവര്‍ വീണ്ടും ജോലിക്ക് കയറിയത്. ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്ന് എ എ റഹീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തിരുവല്ല ഏറ്റെടുക്കാനുറച്ച് കോണ്‍ഗ്രസ്: ആശങ്കയില്‍ ജോസഫ് എം പുതുശ്ശേരിയും കേരള കോണ്‍ഗ്രസ്തിരുവല്ല ഏറ്റെടുക്കാനുറച്ച് കോണ്‍ഗ്രസ്: ആശങ്കയില്‍ ജോസഫ് എം പുതുശ്ശേരിയും കേരള കോണ്‍ഗ്രസ്

സ്‌കോള്‍ കേരള നിയമനത്തെ ന്യായീകരിച്ച് മന്ത്രി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു. ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം. സീനിയോരിറ്റി ഉള്ളവരെ ഒഴിവാക്കി പാര്‍ട്ടിക്കാരെ മാത്രം നിയമിക്കുന്നെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.

കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി വഴിതടയും; കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശംകര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി വഴിതടയും; കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

റഹീമിന്റെ സഹോദരി ഷീജയെക്കാള്‍ 8 വര്‍ഷം സീനിയോരിറ്റി ഉള്ളവരെ പോലും ഒഴിവാക്കിയാണ് പാര്‍ട്ടിക്കാരെ മാത്രം നിയമിക്കുന്നത്. പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നിയമിതരായ പീതാംബരന്‍, അനിത കെ, സാജു തിലക് തുടങ്ങി 28 പേരെ ഒഴിവാക്കിയാണ് പാര്‍ട്ടിക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രം സ്ഥിരം നിയമനം നല്‍കുന്നത്.

ഷാജിക്ക് സുരക്ഷിത മണ്ഡലം തേടി ലീഗ്, കാസര്‍കോടും മഞ്ചേശ്വരവും പരിഗണനയില്‍, പറ്റില്ലെന്ന് നേതാക്കള്‍!!ഷാജിക്ക് സുരക്ഷിത മണ്ഡലം തേടി ലീഗ്, കാസര്‍കോടും മഞ്ചേശ്വരവും പരിഗണനയില്‍, പറ്റില്ലെന്ന് നേതാക്കള്‍!!

ഹാഗിയ സോഫിയ: തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ചാണ്ടി ഉമ്മന്‍... പിന്നിൽ ആർഎസ്എസ്സും സിപിഎമ്മുമെന്ന്ഹാഗിയ സോഫിയ: തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ചാണ്ടി ഉമ്മന്‍... പിന്നിൽ ആർഎസ്എസ്സും സിപിഎമ്മുമെന്ന്

cmsvideo
  പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

  ചെത്തുകാരന്റെ മകനായതില്‍ അഭിമാനം; ജേഷ്ഠനും അതായിരുന്നു ജോലി, മുഖ്യമന്ത്രിയുടെ മറുപടിചെത്തുകാരന്റെ മകനായതില്‍ അഭിമാനം; ജേഷ്ഠനും അതായിരുന്നു ജോലി, മുഖ്യമന്ത്രിയുടെ മറുപടി

  കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കുത്തനെ കൂടുന്നു; ഇന്ന് മാത്രം 34 എണ്ണം, ആശങ്കകേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കുത്തനെ കൂടുന്നു; ഇന്ന് മാത്രം 34 എണ്ണം, ആശങ്ക

  English summary
  Scole Kerala Appointment: AA Rahim's sister has not served for 10 consecutive years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X