ശശികലയുടെ ഭീഷണി ഫലിച്ചു!!! മോഹന്‍ലാല്‍ നായകനാകുന്ന 'മഹാഭാരതം' മലയാളത്തില്‍ 'രണ്ടാമൂഴം' തന്നെ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: എംടി വാലുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മലയാളത്തില്‍ സിനിമയുടെ പേര് 'രണ്ടാമൂഴം' എന്ന് തന്നെ ആയിരിക്കും.

സിനിമയുടെ നിര്‍മാതാവ് ബിആര്‍ ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് മഹാഭാരതം എന്ന് പേര് നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യ വേദി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ അല്ല സിനിമയുടെ പേര് മാറ്റുന്നത് എന്നാണ് നിര്‍മാതാവ് പറയുന്നത്.

രണ്ടാമൂഴം എന്ന നോവല്‍

രണ്ടാമൂഴം എന്ന നോവല്‍

മഹാഭാരതത്തെ അടിസ്ഥാനമാക്കി എംടി വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ ആണ് രണ്ടാമൂഴം. ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള മഹാഭാരതത്തിന്റെ പുനര്‍ വായന ആണ് നോവല്‍.

ആയിരം കോടിയുടെ ചിത്രം

ആയിരം കോടിയുടെ ചിത്രം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ എന്ന നിലയിലാണ് രണ്ടാമൂഴത്തിന്റെ സിനിമ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ആയിരം കോടി രൂപയാണ് സിനിമയുടെ ബജറ്റ്.

മഹാഭാരതം എന്ന പേരില്‍

മഹാഭാരതം എന്ന പേരില്‍

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ മഹാഭാരം എന്ന പേരില്‍ സിനിമയാക്കും എന്നായിരുന്നു പ്രഖ്യാപനം. മോഹന്‍ലാല്‍ തന്നെ ആയിരുന്നു ഈ പ്രഖ്യാപനം നടത്തിയത്.

ഭീമനായി മോഹന്‍ലാല്‍

ഭീമനായി മോഹന്‍ലാല്‍

സിനിമയുടെ കേന്ദ്ര കഥാപാത്രമായ ഭീമന്റെ വേഷം ഇടുന്നത് മോഹന്‍ലാല്‍ തന്നെ. സിനിമയുടെ പ്രഖ്യാപനം തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

മഹാഭാരതം പറ്റില്ലെന്ന്

മഹാഭാരതം പറ്റില്ലെന്ന്

എന്നാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന് പേരിടാന്‍ പറ്റില്ലെന്ന വാദവും ആയ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. എംടി വാസുദേവന്‍ നായര്‍ക്കെതിരേയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

 തീയേറ്റര്‍ കാണില്ലെന്ന് ഭീഷണി

തീയേറ്റര്‍ കാണില്ലെന്ന് ഭീഷണി

മഹാഭാരതം എന്ന പേരുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലെന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ആയിരുന്നു ഇങ്ങനെ ഒരു ഭീഷണി ഉയര്‍ത്തിയത്.

ബിജെപിക്കാരും എതിര്

ബിജെപിക്കാരും എതിര്

കേരളത്തിലെ ബിജെപി നേതൃത്വവും സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രണ്ടാമൂഴം മഹാഭാരതത്തെ അധിക്ഷേപിക്കുന്നതാണ് എന്ന വാദവും ചിലര്‍ ഉയര്‍ത്തി.

പേര് മാറ്റണ്ട

പേര് മാറ്റണ്ട

മഹാഭാരതം എന്ന് പേരിടണമെങ്കില്‍ അത് വ്യാസ മഹാഭാരതം തന്നെ ആകണം എന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ വാദം. എംടി വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാമൂഴം സിനിമയാക്കുകയാണെങ്കില്‍ അത് ആ പേരില്‍ തന്നെ വേണം എന്നും ശശികല ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു.

ലോകത്തിന് മുന്നില്‍

ലോകത്തിന് മുന്നില്‍

മഹാഭാരതം എന്ന് പേരിട്ടാല്‍ ലോകം ഈ സിനിമയില്‍ ഉള്ളതാണ് യഥാര്‍ത്ഥ മഹാഭാരതം എന്ന് കരുതും എന്നാണ് മറ്റ് ചിലര്‍ ഉന്നയിച്ച വാദം. ആയിരം കോടി ചെലവിട്ട് നിര്‍മിക്കുന്ന സിനിമ ലോകശ്രദ്ധ നേടും എന്ന് ഉറപ്പാണല്ലോ.

ഡാവിഞ്ചി കോഡും വിവാദത്തില്‍

ഡാവിഞ്ചി കോഡും വിവാദത്തില്‍

രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ പ്രസംഗിച്ച ശശികല അതിനെ ഡാവിഞ്ചി കോഡിനോടാണ് ഉപമിച്ചത്. ഡാവിഞ്ചി കോഡ് ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരമാണെന്ന് പോലും അന്ന് ശശികല പറഞ്ഞിരുന്നു.

ഭീഷണിയുടേ പേരിലല്ല

ഭീഷണിയുടേ പേരിലല്ല

സിനിമയുടെ മലയാളം പേര് മാത്രം ആയിരിക്കും രണ്ടാമൂഴം എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഭീഷണിപ്പെടുത്തിയതിന്റെ പേരിലല്ല സിനിമയുടെ പേര് മാറ്റുന്നത് എന്നാണ് നിര്‍മാതാവ് ബിആര്‍ ഷെട്ടി പറയുന്നത്.

ബ്രഹ്മാണ്ഡ സിനിമ

ബ്രഹ്മാണ്ഡ സിനിമ

ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമ ആയിരിക്കും രണ്ടാമൂഴം. മോഹന്‍ലാലിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരക്കും.

ആരാണ് സംവിധായകന്‍

ആരാണ് സംവിധായകന്‍

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഎ ശ്രീകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീകുമാറിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആയിരിക്കും രണ്ടാമൂഴം.

എംടിയോടുള്ള ദേഷ്യം

എംടിയോടുള്ള ദേഷ്യം

നോട്ട് നിരോധനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിച്ച ആളാണ് എംടി വാസുദേവന്‍ നായര്‍. അതിന് ശേഷമാണ് ബിജെപി-സംഘപരിവാര്‍ ഗ്രൂപ്പുകള്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ അതി ശക്തമായി രംഗത്ത് വന്നത്.

 വിവാദങ്ങള്‍ അവസാനിക്കില്ല

വിവാദങ്ങള്‍ അവസാനിക്കില്ല

എന്ത് പ്രതിബന്ധം ഉണ്ടായാലും സിനിമയുടെ പേര് മാറ്റില്ല എന്നായിരുന്നു ആദ്യം അണിയറക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെങ്കിലും സിനിമയുടെ പേര് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

English summary
Screen Adaptation of MT Vasudevan Nair's Randamoozham will be as Randamoozham, not Mahabharat
Please Wait while comments are loading...