കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ലീഗിന് കുരുക്കിട്ട് എസ്ഡിപിഐ; മല്‍സരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്ഡിപിഐ രംഗത്തിറക്കുന്നത്. ഇതോടെ മലപ്പുറത്ത് ലീഗ്-എസ്ഡിപിഐ നീക്കുപോക്കുണ്ടാകില്ലെന്ന് വ്യക്തമായി. വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തവരാണ് കുഞ്ഞാലിക്കുട്ടിയും മജീദ് ഫൈസിയും.

പൊന്നാനി മണ്ഡലത്തിലെ മുസ്ലിം ലീഗ് വിജയമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗും എസ്ഡിപിഐയും നീക്കുപോക്കിന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ എസ്ഡിപിഐ ശക്തമായ പോരാട്ടമാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാകുകയാണ്...

പൊന്നാനിയില്‍ നേരത്തെ തുടങ്ങി

പൊന്നാനിയില്‍ നേരത്തെ തുടങ്ങി

പൊന്നാനി മണ്ഡലത്തില്‍ എസ്ഡിപിഐ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. അഡ്വ. കെസി നസീര്‍ ആണ് പൊന്നാനിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി. ഇദ്ദേഹം നേരത്തെ വേങ്ങര ഉപതിരഞ്ഞെടുപ്പിലും മല്‍സരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

വിവാദമായ കൊണ്ടോട്ടി ചര്‍ച്ച

വിവാദമായ കൊണ്ടോട്ടി ചര്‍ച്ച

ഇതിനിടെയാണ് കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ നടത്തിയ രഹസ്യ ചര്‍ച്ച പരസ്യമായത്. എസ്ഡിപിഐ ലീഗ് നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇടി മുഹമമദ് ബഷീര്‍, എസ്പിഡിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ലീഗിന്റെ വാദം

ലീഗിന്റെ വാദം

യാദൃശ്ചിക കൂടിക്കാഴ്ചയാണ് നടന്നത് എന്നായിരുന്നു ലീഗ് വിശദീകരണം. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം ലീഗിനില്ല എന്നും നേതാക്കള്‍ പറഞ്ഞിരുന്നു. പിവി അന്‍വര്‍ ഇടത് സ്ഥാനാര്‍ഥിയായതോടെ പൊന്നാനിയില്‍ ലീഗ് നേരിയ ആശങ്കയിലാണ്.

 ഫൈസി പറയുന്നത് ഇങ്ങനെ

ഫൈസി പറയുന്നത് ഇങ്ങനെ

എന്നാല്‍ ലീഗ് മുന്‍കൈയ്യെടുത്താണ് ചര്‍ച്ച നടത്തിയതെന്ന് അബ്ദുല്‍ മജീദ് ഫൈസി വെളിപ്പെടുത്തി. പതിനഞ്ചു മിനുറ്റാണ് ഇരുപാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പൊന്നാനി മണ്ഡലത്തിലെ വിഷയങ്ങളാണ് ചര്‍ച്ചയായതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് വോട്ടുകള്‍

പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ഥി പിവി അന്‍വര്‍ എത്തിയതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടിക്ക് ലഭിക്കില്ലെന്ന് മുസ്ലിംലീഗിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐയുമായി നീക്കുപോക്കിന് ശ്രമിച്ചത്. എന്നാല്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ചര്‍ച്ച ലീഗിന് അനുകൂലമായില്ല.

എസ്ഡിപിഐയുടെ 26000 വോട്ടുകള്‍

എസ്ഡിപിഐയുടെ 26000 വോട്ടുകള്‍

2014ല്‍ 26000 വോട്ടുകള്‍ എസ്ഡിപിഐ നേടിയിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഇടിയുടെ ഭൂരിപക്ഷം 25000 ആണ്. കണക്കുകള്‍ തൊട്ടടുത്ത് നില്‍ക്കുന്നതിനാല്‍ എസ്ഡിപിഐ പിന്തുണ ലഭിച്ചാല്‍ ലീഗിന് ഭയമില്ലാതെ പ്രചാരണം നടത്താം. എന്നാല്‍, എസ്ഡിപിഐ പൊന്നാനിക്ക് പിന്നാലെ മലപ്പുറത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ലീഗിന് തലവേദന ഇരട്ടിയാകുകയാണ്.

ഹിജാബിട്ട് കണ്ണീര്‍പൊഴിച്ച് പ്രധാനമന്ത്രി!! മുസ്ലിം കൂട്ടക്കൊല നടന്ന ന്യൂസിലാന്റില്‍ ജസിന്റയാണ് താരംഹിജാബിട്ട് കണ്ണീര്‍പൊഴിച്ച് പ്രധാനമന്ത്രി!! മുസ്ലിം കൂട്ടക്കൊല നടന്ന ന്യൂസിലാന്റില്‍ ജസിന്റയാണ് താരം

English summary
SDPI declares State President Abdul Majeed Faizy as Candidate in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X