ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയുടെ പോസ്റ്റര്‍!!! സുഡാപ്പികളെന്ന് വിളിച്ച് വലിച്ചൊട്ടിച്ചു
കോഴിക്കോട്: പത്ര പ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയും ആയ ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. അതിനിടയില്‍ ആണ് എസ്ഡ്പിയുടെ പേരില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോള്‍ അക്ഷരങ്ങള്‍ അലമുറയിടുന്നു- എന്നായിരുന്നു ആ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. സാധാരണ ഗതിയില്‍ വളരെ സ്വീകാര്യമാകേണ്ട ഒന്നായിരുന്നു ആ വരികള്‍.

എന്നാല്‍ പറഞ്ഞത് എസ്ഡിപിഐ ആയതുകൊണ്ട് വെറുതേ വിടാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ലല്ലോ. ചോദ്യപ്പേപ്പര്‍ വിവാദത്തിന്റെ പേരില്‍ കൈവെട്ടിമാറ്റപ്പെട്ട ജോസഫ് മാഷുടെ പേര് ഉയര്‍ത്തിയായിരുന്നു തുടര്‍ന്ന് എസ്ഡിപിഐയ്ക്ക് കിട്ടിയത് പരിഹാസവും വിമര്‍ശനവും. സുഡാപ്പി വിളികളില്‍ മുഖരിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റുകളില്‍ അധികവും.
ജോസഫ് മാഷുടെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതികള്‍ എസ്ഡിപിഐ ബന്ധമുളളവരായിരുന്നു. അങ്ങനെയുള്ള എസ്ഡിപിഐ ആണ് ഇപ്പോള്‍ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് എന്നാണ് പരിഹാസം.
എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോള്‍ മാത്രമാണോ അക്ഷരങ്ങള്‍ അലമുറയിടുന്നത് എന്നാണ് ചോദ്യം. കൈവെട്ടുമ്പോള്‍ അക്ഷരങ്ങള്‍ അലമുറയിടാറില്ലേ എന്നും പരിഹസിക്കുന്നുണ്ട്.












Click it and Unblock the Notifications