സനയെ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞരും!! പക്ഷെ....നാടോടികളെ ചോദ്യം ചെയ്തു, ദുരൂഹത തുടരുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

കാസര്‍കോഡ്:പാണത്തൂരില്‍ കാണാതായ സന ഫാത്തിമയെ കണ്ടെത്താന്‍ പ്രത്യേക സംഘമെത്തിയെങ്കിലും അവരുടെ തിരച്ചിലും വിഫലം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിയായ സനയെ കാണാതായത്. സനയ്ക്കായി നടത്തുന്ന നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയായിരുന്നു. സനയെ തട്ടിക്കൊണ്ടുപോയതാവാമെന്നും കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്രത്യേക സംഘമെത്തി

പ്രത്യേക സംഘമെത്തി

തിരുവനന്തപുരം ഭൗമശാസ്ത്ര കേന്ദ്രത്തിലെ പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞനായ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ പരിശോധനയ്ക്കായി അയച്ചത്.

മണിക്കൂറുകളോളം പരിശോധന നടത്തി

മണിക്കൂറുകളോളം പരിശോധന നടത്തി

സന വീണുവെന്ന് സംശയിക്കപ്പെടുന്ന ഓവുചാലില്‍ പ്രത്യേക സംഘം മണിക്കൂറുകളോളം പരിശോധന നടത്തി. വെള്ളത്തിനടിയില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ക്യാമറ ഉപയോഗിച്ചും പരിശോധന നടത്തി.

ഒരു സൂചനയും ലഭിച്ചില്ല

ഒരു സൂചനയും ലഭിച്ചില്ല

സന വീണ് ഒഴുകിപ്പോയതായി സംശയിക്കപ്പെടുന്ന പൈപ്പിനുള്ളിലും ക്യാമറ കടത്തി പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ശക്തമായ ഒഴുക്കുള്ളതിനാല്‍ പുഴയിലെ പരിശോധന പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നു.

കലക്ടറുടെ നിര്‍ദേശപ്രകാരം

കലക്ടറുടെ നിര്‍ദേശപ്രകാരം

തിരച്ചിലുകള്‍ വിഫലമായതിനെ തുടര്‍ന്നു കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കായി പാണത്തൂരെത്തിയത്.

തട്ടിക്കൊണ്ടുപോയോ ?

തട്ടിക്കൊണ്ടുപോയോ ?

എല്ലാ തിരച്ചിലുകള്‍ നടത്തിയിട്ടും സനയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തട്ടിക്കൊണ്ടുപോയതിന്റെ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

നാടോടികള്‍ സനയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതിനെ തുടര്‍ന്ന് സിഐ സുനില്‍ കുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നീലേശ്വരത്ത് വച്ച് ചോദ്യം ചെയ്ത നാടോടികളുടെ ബന്ധുക്കളെ കണ്ണൂരിലെത്തിച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.

കുടുംബത്തിന്റെ ആവശ്യം

കുടുംബത്തിന്റെ ആവശ്യം

സമീപത്തുള്ള വീടുകളില്‍ പരിശോധന നടത്തണമെന്ന് നേരത്തേ സനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു പോലീസ് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുബം അറിയിക്കുകയും ചെയ്തടോയൊണ് പ്രത്യേക സംഘത്തെ നിയമിച്ചത്.

English summary
Sana fathima missing case: Search continues.
Please Wait while comments are loading...