Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍ കിട്ടിയ സന്തോഷത്തില്‍ പാട്ട് പാടി നഞ്ചിയമ്മ; പങ്കുവെച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ രണ്ടാംഘട്ടം വിതരണം ചെയ്ത് തുടങ്ങി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ വിരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ മൂലമുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തിയാണ് കേഷമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് ഒരാള്‍ക്ക് 6100 രൂപയാണ് ലഭിക്കുക.

അവധി ദിവസങ്ങളിലും സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം നടക്കും. ജീവനക്കാര്‍ പണം വീട്ടിലെത്തിക്കുകയാണ് ചെയ്യുക. രണ്ടാം ഘട്ടപെന്‍ഷന്‍ വിതരണം ആരംഭിച്ചതിന് പിന്നാലെ പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയ നഞ്ചിയമ്മയുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം ഷെയര്‍ ചെയ്തത്.

നഞ്ചിയമ്മ

നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക്് സുപരിചിതയായ നഞ്ചിയമ്മയ്ക്കും പെന്‍ഷന്‍ ലഭിച്ചു. നഞ്ചിയമ്മ ആ സന്തോഷം പങ്കുവെക്കുന്നത് തന്റെ പാട്ട് പാടികൊണ്ടാണ്. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്കാണ് നഞ്ചിയമ്മക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി നഞ്ചിയമ്മയുടെ വീഡിയോ ഷെയര്‍ ചെയ്തത്.

തോമസ് ഐസക്

തോമസ് ഐസക്

'ക്ഷേമ പെന്‍ഷനുകളുടെ രണ്ടാം ഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്.'

ഹെല്‍പ്പ് ലൈന്‍

ഹെല്‍പ്പ് ലൈന്‍

'ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.'

 സഹകരണ പ്രസ്ഥാനം

സഹകരണ പ്രസ്ഥാനം

'പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദനങ്ങള്‍.'

 ആദ്യഘട്ടം

ആദ്യഘട്ടം

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കായിരുന്നു 2400 രൂപ പെന്‍ഷന്‍ കൈമാറിയത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചാണ് പെന്‍ഷന്‍ വിതരണം നടക്കുന്നത്. 1564 സഹകരണ സംഘങ്ങള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതി വഴിയും ഇല്ലാത്തവര്‍ക്ക് പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.

കൊറോണ

കൊറോണ

കേരളത്തില്‍ ഇന്നലെ മാത്രം പന്ത്രണ്ട് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള നാല് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള നാല് പേര്‍ക്കും, മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കും തിരുവനന്തരപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. സംസ്ഥാനത്തെ കൊറോണ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് കൂടി സജ്ജീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+