കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം രൂക്ഷം: ഈ അധ്യായന വർഷവും ജൂണിൽ സ്കൂൾ തുറക്കില്ല

പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണം കൂട്ടിയ സാഹചര്യം കേരളത്തിലും പ്രതിഫലിക്കുന്നതിനാൽ ഇത്തവണയും ജൂണിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നേക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കിൽ ഇപ്പോഴുള്ളതുപോലെ ഓൺലൈൻ ക്ലാസുകളായിരിക്കും വരുന്ന അധ്യായന വർഷവും കുട്ടികൾക്ക് ലഭിക്കുക.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

School

എന്നാൽ ക്ലാസുകൾ സംബന്ധിച്ച അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമായിരിക്കും ഉണ്ടാവുക. ഇപ്പോൾ പ്രധാന പരിഗണന എസ്എസ്എൽസ്-പ്ലസ് ടു പരീക്ഷകൾ തീർന്ന് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം. മെയ് അഞ്ച് മുതൽ ജൂൺ 10 വരെയാണ് പ്ലസ് ടു മൂല്യനിർണ്ണയം. ജൂണിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.

അതേസമയം പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തയുണ്ട്. എസ്എസ്എൽസിയെ പോലെ അവർക്കും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ അടക്കം പ്രസിദ്ധീകരിക്കണം. ക്ലാസുകളും തീർന്നിട്ടില്ല. അടുത്ത അധ്യയനവർഷം ഈ വിഭാഗം പ്ലസ് ടുവിലേക്ക് മാറുകയാണ്. നിലവിൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ ജൂൺ ആദ്യവാരെ തന്നെ എല്ലാം ക്ലാസുകൾക്കും തുടങ്ങാനാണ് സാധ്യത.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

കേരളത്തിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. ഇന്നലെ 6194 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

English summary
Second wave of covid spread in Kerala schools won't be open in June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X