Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുമായല്ല, ബിജുവിന്റെ രഹസ്യ ധാരണ ചാണ്ടി ഉമ്മനുമായി? എല്ലാം വെളിപ്പെടുത്തുമെന്ന്

കോഴിക്കോട്‌: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടി ആലുവ ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ മുക്കാല്‍ മണിക്കൂര്‍ നേരം സംസാരിച്ചതെന്താണെന്ന് ഇനിയും പുറം ലോകത്തിന് അറിയില്ല. എന്തായാലും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരും ഉന്നയിയ്ക്കാന്‍ മടിയ്ക്കുന്ന ആരോപണം ഉന്നയിച്ച ആളാണ് ബിജു രാധാകൃഷ്ണന്‍.

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ ഭീഷണിയുമായി ബിജു വീണ്ടും രംഗത്തെത്തിയിരിയ്ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യ ബന്ധം കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് ഭീഷണി.

സോളാര്‍ കേസില്‍ പലപ്പോഴായി ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു.

 ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മന്‍. സോളാര്‍ കേസില്‍ ചാണ്ടി ഉമ്മനും പങ്കുണ്ടെന്ന രീതിയിലുള്ള ചില അണിയറ സംസാരങ്ങള്‍ തലസ്ഥാനത്ത് മുമ്പ് ഉണ്ടായിരുന്നു.

രഹസ്യ ധാരണ

രഹസ്യ ധാരണ

ചാണ്ടി ഉമ്മനുമായി തനിയ്ക്ക് രഹസ്യ ധാരണ ഉണ്ടായിരുന്നു എന്നാണ് ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത്. ആ ധാരണ എന്താണെന്നത് കോടതിയില്‍ വ്യക്തമാക്കുമെന്നും ബിജു പറയുന്നു.

മുഖ്യമന്ത്രിയ്ക്ക് അവകാശമില്ല

മുഖ്യമന്ത്രിയ്ക്ക് അവകാശമില്ല

തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ വിളിയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു അവകാശവും ഇല്ലെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. എന്താണ് അതിന് കാരണം?

ധൈര്യമുണ്ടെങ്കില്‍

ധൈര്യമുണ്ടെങ്കില്‍

ധൈര്യമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടട്ടെ എന്നാണ് ബിജു രാധാകൃഷ്ണന്റെ പക്ഷം. കോഴിക്കോട് കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് ബിജു ഇക്കാര്യം പറഞ്ഞത്‌.

ചാണ്ടി ഉമ്മനെ കുറിച്ച്

ചാണ്ടി ഉമ്മനെ കുറിച്ച്

ചാണ്ടി ഉമ്മനെ കുറിച്ച് ഇത്തരത്തില്‍ ചില ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും നടക്കാതെ പോയത് ഇതേ ചൊല്ലിയാണെന്നും ആരോപണം ഉണ്ട്.

പാളിയ ആരോപണം

പാളിയ ആരോപണം

ഉമ്മന്‍ ചാണ്ടിയേയും സരിത എസ് നായരേയും ചേര്‍ന്ന് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗികാരോപണം എവിടേയും എത്തിയില്ല. സിഡി കൈവശം ഉണ്ടെന്ന് പറഞ്ഞതല്ലാതെ അത് ഹാജരാക്കാന്‍ ബിജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വെറും ആരോപണങ്ങള്‍

വെറും ആരോപണങ്ങള്‍

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു തരത്തിലും കഴിയില്ലെന്ന് ഉറപ്പായതോടെ ബിജു രാധാകൃഷ്ണന്‍ വെറുതേ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാം എന്നാണ് ഉമ്മന്‍ ചാണ്ടി പക്ഷത്തിന്റെ വാദം.

കത്ത് തെളിവാകുമോ?

കത്ത് തെളിവാകുമോ?

മജിസ്‌ട്രേറ്റിനായി സരിത ജയിലില്‍ വച്ച് ഒരു കത്തെഴുതിയിരുന്നു. എന്നാല്‍ ആ കത്തിന്റെ ഒരു ഭാഗം മാത്രമാണ് അന്ന് മജിസ്‌ട്രേറ്റിന് മുന്നിലെത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യഥാര്‍ത്ഥ കത്ത് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ സരിതയ്ക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+