പിണറായി സഖാവേ...ഇത്രയ്ക്ക് ക്രൂരനാവരുത്!! ചന്ദ്രബോസിന്റെ കുടുംബത്തോട് ചെയ്തത്!! നിസാമിന് സഹായം?

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരിന്റെ നീതി നിഷേധം തുടരുന്നു. ജിഷ്ണു പ്രണോയിക്ക് പിന്നാലെ പിണറായി സർക്കാർ നീതി നിഷേധിച്ചവരുടെ പട്ടികയിലേക്ക് കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസും. പിണറായി സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് വ്യക്തമാക്കി ചന്ദ്രബോസിന്റെ കുടുംബം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒന്നു ശ്രദ്ധിക്കൂ....ആധാർ നമ്പർ ചോദിച്ച് മൊബൈൽ കമ്പനി നിങ്ങളെ വിളിക്കും!! ഇതൊരു ട്രാപ്പാണ്!!

പിണറായി സർക്കാർ തങ്ങളോട് ചെയ്ത നീതി നിഷേധത്തെ കുറിച്ചും ചന്ദ്രബോസിന്റെ മകൻ അമൽ ദേവ് വ്യക്തമാക്കുന്നു. ഏഷ്യനെറ്റ് ന്യൂസിനോടാണ് അമൽ ദേവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നിസാമിന് ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും അമൽ ദേവ് പറയുന്നു.

സർക്കാർ സഹായം

സർക്കാർ സഹായം

നിസാമിന് ജയിലിൽ എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് ചന്ദ്രബോസിന്റെ മകൻ പറയുന്നത്. ജയിലിൽ ഫോൺ വിളിക്കുള്ള സൗകര്യം ഒരുക്കിയത് തന്നെ അതിന്റെ ഭാഗമാണെന്നാണ് അമൽ ദേവ് പറയുന്നത്.

ശിക്ഷാ ഇളവ് ഭയപ്പെടുത്തുന്നു

ശിക്ഷാ ഇളവ് ഭയപ്പെടുത്തുന്നു

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിസാമിന് ശിക്ഷാ ഇളവ് ലഭിക്കുമെന്ന വാർത്ത ഞെട്ടിച്ചുവെന്ന് അമൽ ദേവ് പറയുന്നു. നിസാമിന്റെ പുനഃപരിശോധന ഹർജി കോടതിയുടെ പരിഗണനയിലുള്ളതും ഭയപ്പെടുത്തുന്നതാണെന്ന് അമൽ‌.

പരിഗണിക്കാതെ പിണറായി

പരിഗണിക്കാതെ പിണറായി

ചന്ദ്രബോസ് വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സിപി ഉദഭാനുവിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പല തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരഭിപ്രായവും പറഞ്ഞില്ലെന്നു അമൽ ദേവ് പറയുന്നു.

മുൻ സർക്കാർ ഒപ്പം നിന്നു

മുൻ സർക്കാർ ഒപ്പം നിന്നു

യുഡിഎഫ് സർക്കാർ തങ്ങൾക്കൊപ്പമായിരുന്നുവെന്നും ചന്ദ്രബോസിന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അമൽസസ ദേവ് പറയുന്നു. അന്ന് ശരിയായ രീതിയിലാണ് കേസ് മുന്നോട്ട് പോയിരുന്നതെന്നും അമൽ.

പൊതുയോഗം വിളിച്ച് നാട്ടുകാർ

പൊതുയോഗം വിളിച്ച് നാട്ടുകാർ

കൊലക്കേസ് പ്രതിയായ നിസാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നിന് നിസാമിൻറെ നാട്ടുകാർ പൊതുയോഗം നടത്തിയിരുന്നു. യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്

ആയിരക്കണക്കിന് കുടുംബം അനാഥമാകും

ആയിരക്കണക്കിന് കുടുംബം അനാഥമാകും

നിഷാം നാട്ടുകാരെ സഹായിക്കുന്നയാളാണെന്നും ജയിലിൽ കിടന്നാൽ ആയിരക്കണക്കിന് കുടുംബം അനാഥമാകുമെന്നും നോട്ടീസിലുണ്ട്.നിഷാം ജയിലിൽ കിടക്കുന്നത് അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ബാധിക്കുമെന്നും പറയുന്നുണ്ട്.

സെൻട്രൽ ജയിലിൽ

സെൻട്രൽ ജയിലിൽ

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട നിസാം ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്.ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടാണ് ജയിലിൽ കഴിയുന്നത്. 2015 ജനുവരി 29നാണ് നിസാം ചന്ദ്രബോസിനെ കാറിടിച്ചും മർദിച്ചും കൊലപ്പെടുത്തിയത്.

ഫോൺവിളി വിവാദം

ഫോൺവിളി വിവാദം

നിസാം ജയിലിലായിരിക്കെ സഹോദരന്മാരെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. നിസാം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സഹോദരന്മാർ പോലീസിൽ പരാതി നൽകിയിരുന്നു.

മോചിപ്പിക്കാൻ തീരുമാനം

മോചിപ്പിക്കാൻ തീരുമാനം

നേരത്തെ സർക്കാർ ജയിൽ മോചിതരാക്കാൻ പട്ടികപ്പെടുത്തിയവരിൽ നിസാമും ഉൾപ്പെട്ടിരുന്നു. ഇത് വിവാദമായതോടെ സർക്കാർ പിൻവലിക്കുകയായിരുന്നു.

English summary
security employee chandrasekharan's family against pinarayi government
Please Wait while comments are loading...