കോഴിക്കോട് തീയേറ്ററില്‍ സെക്യൂരിറ്റി ജീവനക്കാരനെ തല്ലി കൊന്നു
കോഴിക്കോട്: കോഴിക്കോട് ആര്‍പി മാളിലെ മള്‍ട്ടി പ്ളക്‌സ് തീയേറ്ററില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ സത്യരാജ് ആണ് മരിച്ചത്. സിനിമ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിച്ചത്.
സംഭവത്തില്‍ ഒരാള്‍പൊലീസ് പിടിയിലായിട്ടുണ്ട്. തീയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ ഒരു സംഘത്തോട് ടിക്കറ്റില്ലെന്ന് സത്യ പ്രകാശ് പറഞ്ഞുവത്രേ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എന്നാല്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യവും സംഘര്‍ഷമാണോ സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തിനിടായാക്കിയതെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. സംഭവത്തില്‍ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റും. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications