സീമാസിലെ സമരം തീര്‍ത്തത് സിപിഎം അല്ല... പിന്നെ കോണ്‍ഗ്രസ്സോ!!!
ആലപ്പുഴ: സീമാസ് ടെസ്റ്റൈല്‍സിലെ തൊഴിലാളികളുടെ സമരം ഏറ്റെടുത്തത് സിപിഎം ആയിരുന്നു. തോമസ് ഐസക് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലുകള്‍ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു.
എന്നാല്‍ സമരം അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ച ഉടനെ അതിന്റെ ഉത്തരവാദിത്വവുമായി ഒരാള്‍ രംഗത്തെത്തി. അദ്ദേഹം പറയുന്നത് അദ്ദേഹം നടത്തിയ ചര്‍ച്ചയിലാണ് സമരം തീര്‍ന്നത് എന്നാണ്. ആരാണയാള്‍...?
|
അഡ്വ ആര്‍വി രാജേഷ്
സീമാസിലെ സമരം തീര്‍ന്ന ഉടനെ ഫേസ്ബിക്കില്‍ പോസ്റ്റുമായി എത്തിയ വ്യക്തിയാണ് ഇദ്ദേഹം. തങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത് എന്നാണ് വാദം.

ആരാണ് ഈ രാജേഷ്
കോണ്‍ഗ്രസ് നേതാവാണ് അഡ്വ ആര്‍വി രാജേഷ്. അതിനും അപ്പുറം സംസ്ഥാന യുവജന കമ്മീഷന്റെ ചെയര്‍മാനും.

യുവജന കമ്മീഷന്‍
കമ്മീഷന്‍ ചെയര്‍മാനായ ആര്‍വി രാജേഷും കമ്മീഷന്‍ അംഗങ്ങളായ അഡ്വ വിനോദ് കൈപ്പാടി, അഡ്വ സുമേഷ് എന്നിവര്‍ ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചതെന്നാണ് വാദം. ഇത് തെളിയിക്കാന്‍ ചിത്രങ്ങളും ഉണ്ട് കെട്ടോ.

കമ്മീഷന്‍ ചെയ്തത്
സമരക്കാരില്‍ നിന്ന് കമ്മീഷന്‍ നേരിട്ട് പരാതി സ്വീകരിച്ചിരുന്നത്രെ. ജീവനക്കാരുടെ താമസ സ്ഥലവും സന്ദര്‍ശിച്ചിരുന്നു എന്നാണ് ആര്‍വി രാജേഷ് പറയുന്നത്.

അപ്പോള്‍ സിപിഎം ആരായി
സമരം തീര്‍ന്നപ്പോള്‍ അവകാശവാദവുമായി ആര്‍വി രാജേഷിനെ കണ്ട സിപിഎം പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയിക്കാണും.

സോഷ്യല്‍ മീഡിയയുടെ വക
എന്തായാലും സമരവിജയത്തിന്റെ പിതൃത്വവും അവകാശപ്പെട്ട് രംഗത്ത് വന്ന ആര്‍വി രാജേഷിനെ സോഷ്യല്‍ മീഡിയയിലെ ഇടര്‍ ശരിയ്ക്കും പൊങ്കാലയിട്ടു.

ഐസക്കിന്റെ പോസ്റ്റിന്റെ കോപ്പി?
സമരം വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് തോമസ് ഐസക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് അതേ പോലെ കോപ്പിയടിച്ചാണ് രാജേഷ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നതെന്നാണ് പരിഹാസം.

ഉളുപ്പുണ്ടോ ചങ്ങായി
ഇത്ര നാളും സമരത്തിന്റെ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാതെ ഇപ്പോള്‍ അവകാശവാദവുമായി വരുന്നവരോട് 'ഉളുപ്പുണ്ടോ ചങ്ങായി' എന്നാണ് ഫേസ്ബുക്ക് ചോദ്യം.












Click it and Unblock the Notifications