ആര്‍ത്തവ ദിനത്തില്‍ ജീവനക്കാര്‍ക്ക് അവധി, തീരുമാനം നടപ്പാക്കാനൊരുങ്ങി സ്വകാര്യ സ്‌കൂളുകള്‍ !!

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനത്തില്‍ അവധി നല്‍കുന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങി കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളുകള്‍. ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ്ങ് സ്‌കൂള്‍സ് ഫെഡറേഷനാണ് ഈ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്. കേരളത്തിലെ 1200 ഓളം വിദ്യാലയങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്ന് എകെഎസ്എഫ്എസ് ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.

നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ചാനലാണ് വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷത്തോളം അധ്യാപകരാണ് സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ത്തന്നെ 90 ശതമാനത്തോളം പേരും വനിതകളാണ്. പുതിയ തീരുമാനം അവര്‍ക്ക് ആശ്വാസമാകുമെന്നും രാമദാസ് അറിയിച്ചു. കോഴിക്കോട് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം എടുത്തിട്ടുള്ളത്.

Teacher

ഭിന്നലിംഗക്കാരില്‍ യോഗ്യതയുള്ളവരെ അധ്യാപകരായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. . യോഗ്യതയുള്ളവരെ ജോലിക്ക് പരിഗണിക്കണമെന്ന് നേരത്തെ ഭിന്നലിംഗ വിഭാഗക്കാര്‍ ആവശ്യപ്പട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സ്വകാര്യ സ്‌കൂള്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഭിന്നലിംഗക്കാരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ഫെഡറേഷന്‍ അറിയിച്ചു.

English summary
Private school teachers get holiday in their first day of periods.
Please Wait while comments are loading...