• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുടര്‍ച്ചയായ 5 തോല്‍വികള്‍; ഒടുവില്‍ കേരളം അന്നുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ തിരുത്തല്‍ ഘടകമായി നിലകൊണ്ട് മൂന്നംഗ സംഘത്തിലൊരുവനായിരുന്നു എം ഐ ഷാനവാസ്. കെ. കരുണാകരന്‍ പാര്‍ട്ടിയെ അടക്കിവാഴുന്ന സമയത്ത് അദ്ദേഹത്തോട് ഇടയാതെ, അദ്ദേഹത്തിന്റെ തന്നെ പക്ഷത്ത് നിന്ന് പാര്‍ട്ടിയിലെ തിരുത്തല്‍ ഘടകമായി നിലകൊണ്ടവരായിരുന്നു എംഐ ഷാനവാസും, ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും അടങ്ങുന്ന മൂവര്‍സംഘം.

പിള്ള മിഠായിയും പേനയും; ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ നിലപാടറിയാന്‍ ആപ്പ്, ചെന്നിത്തലക്കും ട്രോള്

കോണ്‍ഗ്രസ്സിന്റെ പില്‍ക്കാല ചരിത്രത്തില്‍ ഇവര്‍' തിരുത്തല്‍വാദികള്‍' എന്ന് അറിയപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ആശുപത്രിയിലായിരിക്കെ അനന്തരാവകശിയെ ഉയര്‍ത്തിക്കാട്ടാന്‍ കരുണാകരപക്ഷത്ത് തന്നെയുള്ള ഒരു വിഭാഗം രംഗത്ത് വന്നപ്പോള്‍ അതിനെതിരെ രംഗത്ത് വന്നവരായിരുന്നു ഈ മൂവര്‍ സംഘം. ഇത്തരം ധീരമായ നിലപാടുകളുടെ പ്രതീകം കൂടിയായിരുന്നു എംഐ ഷാനവാസ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയ-ജീവിത ചരിത്രത്തിലുടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ധീരമായ നിലപാടുകള്‍ ഉടനീളം കാണാം..

കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും

കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും

തിരഞ്ഞെടുപ്പ് തോല്‍വികളും രോഗവുമൊക്കെ പലതവണ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിനോടൊക്കെ ധീരമായി പോരാടി വിജയം വെട്ടിപ്പിടിച്ച ചരിത്രം കൂടിയാണ് എംഐ ഷാനവാസിന്റേത്. മരണം ഉറപ്പിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്നിടത്ത് നിന്ന് തിരിച്ച് വന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി ഷാനവാസ്.

2010 ല്‍

2010 ല്‍

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താവായി നിറഞ്ഞു നില്‍ക്കെ ഷാനവാസിനെ 2010 ല്‍ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഷാനവാസിനെയാണ് പിന്നീട് നാം കണ്ടത്.

മരണത്തെ അതിജീവിച്ച്

മരണത്തെ അതിജീവിച്ച്

ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് പിന്നീട് പലരും കരുതിയെങ്കിലും മരണത്തെ അതിജീവിച്ച് വിജയശ്രീലാളിതനായി അദ്ദേഹം തിരിച്ചെത്തിയത് അത്ഭുതത്തോടെയാണ് പലരും കണ്ടത്. 4 വര്‍ഷത്തോളമായി തുടര്‍ന്ന നിരന്തര ചികിത്സക്കൊടുവില്‍ തിരിച്ചെത്തിയ ഷാനവാസിന് പാര്‍ട്ടി രണ്ടാമതും വയനാട്ടില്‍ അവസരം നല്‍കുകയായിരുന്നു.

ആദ്യമായി

ആദ്യമായി

2009 ല്‍ ആണ് ഷാനവാസ് ആദ്യമായി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഷാനവാസിന് അന്ന് വയനാട്ടിലെ ജനങ്ങള്‍ നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്.

റെക്കോര്‍ഡ് ഭൂരിപക്ഷം

റെക്കോര്‍ഡ് ഭൂരിപക്ഷം

1993 ല്‍ പഴയ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ് ശിവരമാന്‍ നേടിയ 132652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 2009 ല്‍ 153439 വോട്ട് നേടി ഷാനവാസ് തിരുത്തിയത്. ഷാനവാസ് 410703 വോട്ട് നേടിയപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥി എം റഹ്മത്തുല്ലയ്ക്ക് നേടാന്‍ കഴിഞ്ഞഥ് 257264 വോട്ടുകള്‍ മാത്രമായിരുന്നു.

കെ മുരളീധരനും

കെ മുരളീധരനും

കോണ്‍ഗ്രസ് വിട്ട കെ മുരളീധരനും അന്ന് മണ്ഡലത്തില്‍ ജനവിധി നേടിയിരുന്നതിനാല്‍ ശ്രദ്ധേയപോരാട്ടമായിരുന്നു അന്ന് നടന്നത്. അട്ടിറം വിജയം പ്രതീക്ഷിച്ചാണ് എന്‍സിപി ടിക്കറ്റില്‍ കെ മുരളീധരന്‍ മത്സരിച്ചതെങ്കിലും ഷാനവാസിന്റെ തേരോട്ടത്തിന് മുന്നില്‍ അദ്ദേഹത്തിനും അടിപതറി. 99663 വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.

അഞ്ചു തവണത്തെ തോല്‍വി

അഞ്ചു തവണത്തെ തോല്‍വി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായ അഞ്ചു തവണത്തെ തോല്‍വിക്ക് ശേഷമായിരുന്നു ഷാനവാസിന്റെ റെക്കോര്‍ഡ് വിജയം. 1987 ലും 1991 ലും വടക്കേകരയില്‍ നിന്നും 1996 ല്‍ പട്ടാമ്പിയില്‍ നിന്നും നിയമസഭയിലേക്കും മത്സരിച്ചെങ്കിലും വിജയം അകന്നു നിന്നു.

ഉറച്ച സീറ്റ്

ഉറച്ച സീറ്റ്

പിന്നീട് 1999 ലും 2004 ല്‍ ചിറയിന്‍കീഴില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ദീര്‍ഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് 2009 ല്‍ പാര്‍ട്ടി ഉറച്ച സീറ്റ് തന്നെ നല്‍കുകയായിരുന്നു.

മികച്ച വിജയം

മികച്ച വിജയം

യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് മണ്ഡലത്തില്‍ മികച്ച വിജയം പ്രതീക്ഷീച്ചെങ്കിലും റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ കഴിയുമെന്ന് ഷാനവാസ് പോലും കരുതിയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ കൂടി രംഗത്ത് എത്തിയത് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കും എന്നായിരുന്നു യുഡിഎഫ് കണക്ക്കൂട്ടിയിരുന്നത്.

ലോക്‌സഭയിലേക്ക് പോയത്

ലോക്‌സഭയിലേക്ക് പോയത്

എന്നാല്‍ അതിനെയെല്ലാം തെറ്റിച്ച ഷാനവാസ് കേരളം അന്നുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തോടയായിരുന്നു ലോക്‌സഭയിലേക്ക് പോയത്. പിന്നീട് 2014 ല്‍ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ച് രണ്ടാമതും ലോക്‌സഭയില്‍ എത്താന്‍ ഷാനവാസിന് കഴിഞ്ഞു.

പുതിയ സ്ഥാനം

പുതിയ സ്ഥാനം

വയനാടില്‍ വികസനത്തിന്റെ പുതിയ പാതയിലേക്ക നയിച്ച അദ്ദേഹത്തിനെ തേടി അവസാനം തേടിയെത്തിയ നേട്ടം കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമായിരുന്നു. പുതിയ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കൊണ്ടുവരികേയായിരുന്നു രോഗം വീണ്ടും മൂര്‍ച്ഛിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ

ബുധനാഴ്ച പുലര്‍ച്ചെ

പിന്നീട് ചെന്നൈയിലെ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയാണ് അന്തരിക്കുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നാണ് ഷാനവാസിന്റെ ആരോഗ്യസ്ഥിതി വഷളായത്. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

ബ്രീട്ടീഷുകാരുടെ ഷൂസ് നക്കി സ്വാതത്ര സമരത്തെ ഒറ്റിയവരാണ് ആര്‍എസ്എസ്- കിടിലന്‍ മറുപടിയുമായി നികേഷ്

English summary
senior congress leader mi shanavas mp passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more