ചെറിയാന് ഫിലിപ്പ് കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍
തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന് ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിയമിച്ചു. ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന് വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എകെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെപിസിസി സെക്രട്ടറിയായിരുന്നു ചെറിയാന് ഫിലിപ്പ്. കെഎസ്യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വവുമായി ചെറിയ അസ്വാരസ്യങ്ങളുണ്ടായ വേളയില്‍ ചെറിയാന് ഫിലിപ്പ് ഇടതുപക്ഷത്തേക്ക് കളംമാറ്റിയിരുന്നു. 20 വര്‍ഷത്തിലധികം ഇടതുക്യാമ്പില്‍ നിന്നെങ്കിലും അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നിരുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നത് എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. ഉമ്മന്‍ ചാണ്ടിയും ചെറിയാന് ഫിലിപ്പും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു. തന്റെ ഭാഗത്ത് ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് ചെറിയാനെ വേദിയിലിരുത്തി ഉമ്മന്‍ ചാണ്ടി പറയുകയും ചെയ്തു.
തിരിച്ച് കോണ്‍ഗ്രസിലെത്തിയ ചെറിയാന് ഫിലിപ്പിന് മതിയായ പരിഗണ നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് എന്നാണ് ചെറിയാന് ഫിലപ്പ് പറഞ്ഞത്. ഇടതുപക്ഷത്തിനൊപ്പം 20 വര്‍ഷം നിന്നു. ആ കാലയളവില്‍ തനിക്ക് രാഷ്ട്രീയ ജീവിതം നഷ്ടമായി. സിപിഎമ്മിന്റെ വക്താവായി പൊതുവേദികളില്‍ എത്തിയെങ്കിലും മനസാക്ഷിയെ വഞ്ചിച്ചാണ് പാര്‍ട്ടിക്ക് വേണ്ടി ന്യായീകരണം നടത്തിയത്. സിപിഎമ്മില്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നേതാക്കളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ സാധിച്ചിരുന്നു. നഷ്ടമായ ഈ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞിരുന്നു.
കാപെക്സ് എം.ഡിക്ക് വീണ്ടും സസ്പെന്ഷന്
തിരുവനന്തപുരം: തോട്ടണ്ടി വാങ്ങിയതില്‍ വന്‍ അഴിമതി നടത്തിയെന്ന് ആരോപണം നേരിടുന്ന കേരള സ്റ്റേറ്റ് കാഷ്യൂ വര്‍കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി (കാപെക്സ്) മാനേജിങ് ഡയറക്ടര്‍ ആര്.രാജേഷിനെ രണ്ടാമതും സസ്പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കാപെക്സില്‍ ഗുരുതരായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവരുന്നതായ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു. പരാതികളില്‍ അന്വേഷണം നടത്തിയ ധനകാര്യ പരിശോധനാ വിഭാഗം അവയില്‍ കാര്യമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശചെയ്തു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ











Click it and Unblock the Notifications