സെന്‍കുമാറിനെ അറസ്റ്റ്‌ചെയ്തു!! പിന്നെ വിട്ടയച്ചു!! ചരിത്രത്തിലാദ്യം...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഡിജിപിയെ അറസ്റ്റ് ചെയ്യുന്നത്. മതസ്പര്‍ധ വളര്‍ത്തുന്ന പാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടിയുണ്ടായത്. ജൂലൈ 29നാണ് സൈബര്‍ സെല്ലിനു മുന്നില്‍ സെന്‍കുമാര്‍ ഹാജരായത്.

1

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നേരത്തേ ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പോലീസാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം കോടതി അദ്ദേഹത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഒരു വ്യവസ്ഥ കോടതി മുന്നില്‍ വച്ചിരുന്നു. അറസ്റ്റ് ചെയ്യുകയെന്ന സാഹചര്യമുണ്ടായിക്കഴിഞ്ഞാല്‍ അന്നു തന്നെ രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ ഇറങ്ങാമെന്നതായിരുന്നു ഇത്. 50,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

2

ഈ കോടതി വിധിക്കു ശേഷമാണ് സെന്‍കുമാര്‍ സൈബര്‍ പോലീസിനു മുന്നില്‍ ഹാജരായത്. തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയതത്. പിന്നീട് 50,000 രൂപയ്ക്കും
രണ്ടു പേരുടെ ആള്‍ജാമ്യത്തിലും വിട്ടയക്കകുയും ചെയ്യുകയായിരുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് പ്രസ്താവന നടത്തിയത്. ഇതു വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

English summary
Former DGP TP senkumar arrested and given bail
Please Wait while comments are loading...