കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിലയലുകളുടെ നിലവാരത്തകര്‍ച്ച ചര്‍ച്ചയാകണോ?: അതും ഒരു കച്ചവടമാണ്, നടന്‍ ഡോ. ഷാജു പറയുന്നു

Google Oneindia Malayalam News

മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഡോ. ഷാജു. വയോധികരുടേയും മറ്റും വൈകുന്നേരത്തെ ഒരു വിനോദം മാത്രമായി സീരിയലിനെ കണ്ടാല്‍ മതി. ക്രീയേറ്റിവിറ്റിയുടെ ഉയര്‍ന്ന തലമാണ് സീരിയല്‍ എന്ന അഭിപ്രായം ഒന്നും തനിക്കില്ല. അതും ഒരു ബിസിനസാണ്. സീരിയലുകളില്‍ പരീക്ഷണം നടത്താന്‍ പോയാല്‍ അത് സാമ്പത്തികപരമായി വിജയിക്കണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.

മലയാള മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലായാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് 25 വര്‍ഷത്തിലേറയുള്ള നടന്‍ കൂടിയാണ് ഡോ. ഷാജു. നിരവധി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. റേറ്റിങ്ങോ ബിസിനസോ നിർബന്ധമാക്കാതെ ഫണ്ടു കിട്ടിയാൽ കലാമൂല്യമുള്ള സീരിയലുകൾ നിർമിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'തിരഞ്ഞെടുപ്പ്' തന്ത്രം ആവിഷ്കരിക്കണം; കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നേതൃയോഗം ദില്ലിയില്‍ ചേരുന്നു'തിരഞ്ഞെടുപ്പ്' തന്ത്രം ആവിഷ്കരിക്കണം; കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നേതൃയോഗം ദില്ലിയില്‍ ചേരുന്നു

സീരിയലുകളുടെ നിലവാര തകര്‍ച്ചയെന്ന വിമര്‍ശനം

സീരിയലുകളുടെ നിലവാര തകര്‍ച്ചയെന്ന വിമര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണെന്നാണ് ഷാജു വ്യക്തമാക്കുന്നത്. കൈരളീ വിലാസം ലോഡ്ജ്, സ്കൂട്ടര്‍, ജ്വാലയായി എന്നിവയൊക്കെ വളരെ സ്വീകരിക്കപ്പെട്ട, അംഗീകരിക്കപ്പെട്ട പരമ്പരകളായിരുന്നു. പ്രഗത്ഭരായ സംവിധായകരിൽ പലരും അന്ന് സീരിയലുകൾ ചെയ്തിരുന്നു. ശ്യാമപ്രസാദ്, ശ്രീകുമാരൻ തമ്പി സാർ ഒക്കെ ഉദാഹരണമാണ്. അന്നത്തെ സീരിയല്‍ പ്രേക്ഷകരും അങ്ങനെയായിരുന്നു.

ഇന്ത്യയിലുടനീളമുള്ള സീരിയല്‍

എന്നാല്‍ ഇന്ന് ഇന്ത്യയിലുടനീളമുള്ള സീരിയല്‍ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഒരു പോലെയാണ്. ഹിന്ദിയില്‍ നിന്നും മറ്റും സീരിയലുകള്‍ ഇവിടേക്ക് മൊഴിമാറ്റിയെത്തുന്നു. അതിവിടെ മാത്രമല്ല എല്ലാ ഭാഷകളിലും ഹിറ്റാവുന്നു, അതിന്റെയർഥം പ്രേക്ഷകർക്ക് അത്തരം കാര്യങ്ങൾ കാണാനാണ്. അത്തരം സീരിയലുകൾ ക്രിയേറ്റിവിറ്റിയുടെ ഉയർന്ന തലമാണ് എന്നൊന്നും അവകാശപ്പെടാനാവില്ല, എന്നാല്‍ വിനോദ മാര്‍ഗ്ഗം എന്ന നിലയില്‍ അത് ധാരാളം ആളുകള്‍ കാണുന്നുണ്ട്. അത്തരത്തിലുള്ള ഒരു വൈകുന്നേര വിനോദം മാത്രമായി അതിനെ കണ്ടാല്‍ മതിയെന്നും ഷാജു വ്യക്തമാക്കുന്നു.

സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ കഴിയാത്തത്

സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ കഴിയാത്തത് അവസരങ്ങല്‍ ലഭിക്കാത്തത് കൊണ്ടാണെന്നും താരം തുറന്ന് പറയുന്നു. അടുപ്പമുള്ളവരോട് വിളിച്ച് വേഷം ചോദിക്കാറുണ്ട്. എന്നാല്‍ അതൊന്നും വേണ്ട വിധത്തില്‍ വര്‍ക്കൗട്ടായില്ല. സത്യം പറഞ്ഞാല്‍ എന്റെ ഭാഗത്ത് നിന്നും വലിയ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. സിനിമയിൽ എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ലാത്തതുകൊണ്ട് അധികം അന്വേഷണങ്ങളും വരുന്നില്ല.

മമ്മൂട്ടിയുടെ ഭാസ്കർ ദ റാസ്കൽ,

സിദ്ധീഖ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭാസ്കർ ദ റാസ്കൽ, ജയസൂര്യക്കൊപ്പം തൃശൂര്‍ പൂരം, ഫുക്രി, ക്യാപ്റ്റന്‍ ഒരു സെക്കൻഡ് ക്ലാസ് യാത്ര, പോക്കിരി സൈമൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഭാസ്കർ ദ റാസ്കലിലും അയാൾ ശശിയിലും ക്യാപ്റ്റനിലും നല്ല വേഷമായിരുന്നു. ബാക്കി സിനിമകളിലെല്ലാം വേഷങ്ങള്‍ ചെറുതായിരുന്നു. സിനിമയില്‍ കഴിഞ്ഞ വര്‍ഷം നല്ലൊരു വേഷം വന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പടം പാതിയില്‍ നിന്നുപോയി.

പുതിയ കുറച്ച് നല്ല സിനിമകള്‍ വരുന്നുണ്ട്.

പുതിയ കുറച്ച് നല്ല സിനിമകള്‍ വരുന്നുണ്ട്. അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, ലസാഗു ഉസാഘ എന്നീ ചിത്രങ്ങളിൽ നല്ല വേഷം ചെയ്തിട്ടുണ്ട്. രണ്ടും ഉടന്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുമായി അദ്ദേഹത്തിന്റെ കുടുംബവുമായിട്ടൊക്കെ എനിക്ക് നല്ല ബന്ധമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോള്‍ മമ്മൂട്ടിയെ കാണാന്‍ അദ്ദേഹത്തിന്റെ അനിയന്‍മാരോടൊപ്പം ഞാനും പോവുമായിരുന്നു. സീരിയലില്‍ നിനക്കു ഭയങ്കര ആരാധകരാണല്ലോ എന്നൊക്കെ പറയും. മമ്മൂക്കയെപ്പോലെ ഒരാളാണതു പറയുന്നത്. അത് വലിയ അവാര്‍ഡ് പോലെയാണ്.

മമ്മൂക്ക നിര്‍മ്മിച്ച രണ്ട് സീരിയലുകളില്‍

മമ്മൂക്ക നിര്‍മ്മിച്ച രണ്ട് സീരിയലുകളില്‍ ഞാന്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. മലയാളത്തില്‍ ആദ്യമായി ഒരു സീരിയലിന് പോസ്റ്റര്‍ അടിച്ചത് മമ്മൂട്ടി നിര്‍മ്മിച്ച മണവാട്ടിക്കായിരുന്നു. പോസ്റ്ററിൽ എന്റെ പടം വയ്ക്കണമെന്നു മമ്മൂക്കയാണു പറഞ്ഞതും എന്നെ വിളിച്ചുവരുത്തി പടമെടുപ്പിച്ചതുമൊക്കെ. ഭാസ്കര്‍ ദ റാസ്കലില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധിക്കപ്പെടുന്ന സീനായിരുന്നു ലഭിച്ചത്. വളരെ കെയറിങ് ആയ സ്നേഹമുള്ള ആളാണ് മമ്മൂക്കയെന്നും ഷാജു പറയുന്നു.

Recommended Video

cmsvideo
തകർന്നു പോയ കൂട്ടിക്കലിന് കൈത്താങ്ങായി മമ്മൂക്ക | Oneindia Malayalam

English summary
Serial actor Shaju about lack of quality of serials and mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X