മദാമ്മ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്തു;ദുരനുഭവം തുറന്ന് പറഞ്ഞ് നടി അശ്വതി
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ താരങ്ങളില്‍ ഒരാളാണ് അശ്വതി. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ മോശം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാനും സുഹൃത്തുക്കള്‍ക്ക് അത്തരത്തിലുള്ള മെസേജുകള്‍ അയക്കപ്പെടുകയും ചെയ്തിരുന്നു. നടിയുടെ അക്കൗണ്ടില്‍ നിന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വന്നതോടെ ഹാക്ക് ചെയ്യപ്പെട്ടതായുള്ള സംശയങ്ങള്‍ പലരും ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായി.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
എന്നാല്‍ രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷം മറ്റ് പലരുടേയും സഹായത്തോടെ അശ്വതിക്ക് അക്കൗണ്ട് തിരികെ പിടിക്കാന്‍ സാധിച്ചു. ഇതേ കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്ന് എഴുതി രംഗത്ത് വന്നിരിക്കുകയാണ് താരം. അശ്വതിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും

"മൂത്തവർ ചൊല്ലും മുധുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും "
കണ്ണിൽക്കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നൽകിയിട്ടുള്ള ആളാണ് മിഥുന്‍ കെ മിത്രന്‍ ചേട്ടൻ
പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാൽ ഇങ്ങനത്തെയൊക്കെ കാണുമ്പോൾ കൈ തരിക്കും.

പിറ്റേ ദിവസം രാവിലെ ഉണർന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസിൽ മുഖം കാണിക്കാൻ നാണം ഉള്ളത്കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നിൽക്കുന്നേ എന്ന വാർത്ത കേട്ടുകൊണ്ടാണ്..(അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാൻ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമെന്റ് ഇട്ടവരെ ഒക്കെ ഞാൻ കണ്ട് കേട്ടാ അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയിൽ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭർത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല).

സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്.പേജ്ൽ എന്ത് കുരുത്തക്കേട് ഞാൻ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാൻ ഒറ്റ പേരെ ഒള്ളു മിഥുൻ ചേട്ടാ... എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.. ഞാൻ അത് കേൾക്കേണ്ടവൾ ആണു അങ്ങനെ സ്മാര്‍ട്ട് പിക്സ് മീഡിയയുടേയും ശരതിന്റെയും aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തിൽ എനിക്ക് തിരിച്ചു എടുത്തു തന്നു !!!

വല്ലാതെ തകർന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോർക്കും ഇൻസ്റ്റയിലും വാട്സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവർക്കും, കൂടെ തന്നെ എന്റെ വിഷമത്തിൽ നിന്ന എന്റെ സുഹൃത്തുക്കൾ Soniya Srijith Souparnika Vijay, anusuraj , anusha,my dear bro Robin Koshy Joykutty @ദുബായ്ക്കാരൻ എന്റെ ഇന്‍സ്റ്റാ പോസ്റ്റ് അവരവരുടെ എഫ്ബിയിൽ ഷെയർ ചെയ്തവർക്കും എല്ലാം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:_ വോട്ടെടുപ്പ് അടുക്കുമ്പോള്‍ ബി ജെ പി വിഭജന രാഷ്ട്രീയം കളിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ഇനി ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കർത്താവ് തമ്പുരാനാണെ....ഒരു ലിങ്ക്കേലും നോക്കൂലാന്ന് ശപഥമെടുത്തു. ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല.. നിങ്ങൾ എല്ലാവരും ശ്രെദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോൾ. നിങ്ങളുടെ ഏവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോൾ ഈ സന്തോഷം തിരിച്ചു കിട്ടിയത്..തുടർന്നും ഇതെ സ്‌നേഹവും, പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങടെ സ്വന്തം അശ്വതി- താരം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം താരത്തെ പിന്തുണച്ചും നിരവധി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നാണ് പലരും വ്യക്തമാക്കുന്നത്. 'ചേച്ചിടെ സ്റ്റോറി കണ്ടപ്പോഴേ മനസിലായി.. ആരോ പണി തന്നെന്നു.. അത് പോലൊരു പണി എനിക്ക് പണ്ട് കിട്ടിയതാണ് . . . അതുകൊണ്ട് കണ്ടപ്പോൾ തന്നെ മനസിലായി . . ചേച്ചി മോശമാണെന്നു പറഞ്ഞവരോട് പറഞ്ഞിട്ടുണ്ട് എനിക്ക് പണ്ട് കിട്ടിയ പണി ചേച്ചിക്ക് കിട്ടിയതാണെന്ന്' - നീതു അനീഷ് എന്ന വ്യക്തി കമന്‍റ് ബോക്സില്‍ രേഖപ്പെടുത്തി.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:- ഹരിത നേതാക്കള്‍ പിറകോട്ടില്ല; പരാതി പിന്‍വലിപ്പിക്കാൻ മുനവ്വറലി തങ്ങള്‍..., അതിന് കഴിയില്ലെങ്കില്‍ മുന്നോട്ട്

'സ്റ്റോറിയിൽ കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രോബ്ലം ഫീൽ ചെയ്തിരുന്നു. നിങ്ങൾ അങ്ങനെ ഒരു പോസ്റ്റി ഇടില്ല എന്നുറപ്പുള്ളതിനാൽ തൽക്കാലം മ്യൂട്ട് ചെയ്ത് വെച്ചു. കൂടുതൽ പരിചയം ഒന്നും ഇല്ലാത്തതിനാൽ മെസേജ് അയക്കാനും മനസ്സ് വന്നില്ല. എന്തായാലും ഇപ്പൊ എല്ലാം പഴയ പോലെ തന്നെ ആയല്ലോ. അത് മതി. ആ ലിങ്ക് നമ്മുടെ പേജ് കണ്‍ട്രോള്‍ ചെയ്യാനുള്ള permision Accepted Link ആയിരിക്കാം. ചിലപ്പോ ഇനിയും ഹാക്ക് ചെയ്യുവാൻ ചാന്‍സ് ഉണ്ട്.'- എന്നാണ് ഷാന്‍ സ്നാസ് എന്നയാള്‍ അഭിപ്രായപ്പെട്ടത്.

വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാൽ ഇപ്പോൾ എല്ലാം സമാധാനം ആയി. ജീവിതത്തിൽ ഇത് പോലെ പല അനിഷ്ടങ്ങളും ഉണ്ടാകും അതിനൊക്കെ മറുപടി പറയാൻ പോയാൽ നമ്മൾക്കു അതിന് മാത്രമേ സമയം ഉണ്ടാകു. ചേച്ചിയേ സ്നേഹിക്കുന്ന ആർക്കും ഈ നടന്ന കാര്യങ്ങൾ ഒന്നും ലവലേശം ഏൽക്കില്ല. മുൻപോട്ട് പോകുക എല്ലാവിധ പിന്തുണയും ഉണ്ടാകും-മറ്റൊരു ആരാധകന്‍ കുറിച്ചു.
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications