കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: രണ്ട് മന്ത്രിമാര്‍ക്കായി ഏഴരക്കോടി, ഹൈക്കമാന്റിനെ സ്വാധീനിക്കാന്‍ 10 കോടി...?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇടത്-വലത് വ്യത്യാസമില്ലാതെ നേതാക്കള്‍ കോടികള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് യോഗത്തില്‍ പലരും ഉന്നയിച്ചത്.

കോണ്‍ഗ്രസിലെ രണ്ട് പ്രധാനപ്പെട്ട മന്ത്രിമാര്‍ക്കായി ഏഴരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഒരാള്‍ക്ക് അഞ്ച് കോടി രൂപയും മറ്റൊരാള്‍ക്ക് രണ്ടരക്കോടി രൂപയും നല്‍കിയിട്ടുണ്ടത്രെ.

സ്റ്റാര്‍ വ്യത്യാസമില്ലാതെ ബാറുമകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം പ്രശ്നപരിഹാരത്തിന് അസോസിയേഷന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ ആ പണം എങ്ങോട്ട് പോയി എന്ന ചോദ്യം പ്രസക്തമാണ്.

കോണ്‍ഗ്രസില്‍ വിഎം സുധീരന്‍റെ നേതൃത്വത്തില്‍ മദ്യനിരോധനത്തിന് ആവശ്യം ശക്തമായപ്പോള്‍ ഹൈക്കമാന്റിനെ സ്വാധീനിക്കാന്‍ 10 കോടി രൂപ നല്‍കി എന്നാണ് മറ്റൊരു ആരോപണം. ഇത് ഒരു കേന്ദ്ര നേതാവിനാണത്രെ നല്‍കിയത്. ഇദ്ദേഹം മലയാളിയല്ലെന്നും പറയുന്നു.

Biju Ramesh

കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ക്ക് അമ്പത് ലക്ഷം വീതം നല്‍കിയതായും പറയപ്പെടുന്നുണ്ട്. യുഡിഎഫിലെ മറ്റൊരു പ്രധാന കക്ഷിക്ക് ഒരു കോടി രൂപ കൊടുത്തതായും ആരോപണം ഉണ്ട്. ബാര്‍ വിഷയത്തില്‍ ഇടപെടാതിരിക്കാനായിരുന്നു ഈ പണം നല്‍കിയതെന്നും പറയുന്നു.

ഇടത് പാളയത്തിലെ ഒരു കക്ഷിക്ക് അമ്പത് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ ചിലര്‍ പറഞ്ഞതായാണ് വിവരം. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയുടെ നേതാവ്, നല്‍കിയ പണം പോരെന്ന് പറഞ്ഞ് മടക്കിയതായും പറയുന്നു.

എന്തായാലും അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ തെളിവുകള്‍ സമാഹരിക്കാന്‍ ബാര്‍ ഉടമകളുടെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. തെളിവുകള്‍ ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് സംഘടന നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
Serious allegations raised in Bar Owners meeting-Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X