ഞെട്ടലിൽ കേരളം, 7 വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം, ഭിത്തിയിലെറിഞ്ഞു! അറസ്റ്റിൽ
തൊടുപുഴ: കേരളത്തെ ഞെട്ടിച്ച് തൊടുപുഴയ്ക്ക് സമീപത്തുളള കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂര മര്‍ദ്ദനം. അമ്മയുടെ പങ്കാളിയാണ് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അരുണ്‍ രണ്ട് തവണ ചവിട്ടുകയും പിന്നീട് ഭിത്തിയിലേക്ക് വലിച്ച് എറിയുകയുമാണ് ചെയ്തത് എന്ന് പോലീസ് പറയുന്നു.
സംഭവ ദിവസം അരുണും ഭാര്യയും പുറത്ത് പോയി വന്നപ്പോഴേക്കും ഇവരുടെ ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. കുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്താനുളള ചുമതല മൂത്ത കുട്ടിയെ ആയിരുന്നു ഏല്‍പ്പിച്ചിരുന്നത്. തുടര്‍ന്നാണ് അരുണ്‍ ഏഴ് വയസ്സുകാരനെ ആക്രമിച്ചത്.

ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. അബോധാവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ കാഴ്ചശക്തി പോയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അറസ്റ്റിലായ അരുണ്‍ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതക കേസില്‍ വെറുതേ വിട്ട ആളാണ് ഇയാളെന്നും പോലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്ക് എതിരായ അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടേയും അനുജന്റെയും മൊഴി പ്രകാരമാണ് കേസ്. ചികിത്സയില്‍ ഇരിക്കുന്ന കുട്ടിയുടെ ചികിത്സാ ചിലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications