ഏഴാംക്ലാസുകാരിയായ 14കാരി പ്രസവിച്ചു; സംഭവം കോഴിക്കോട്, പെണ്‍കുട്ടി വിവാഹിതയായിരുന്നു?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14കാരി പ്രസവിച്ചു. കോഴിക്കോട്ടാണ് സംഭവം. കോഴിക്കോട് മലയോര ആദിവാസി കോളനിയിലാണ് സംഭവം. ഓഗസ്റ്റ് 17നാണ് പെണ്‍കുട്ടി പ്രസവിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി വരെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു.

വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. പെണ്‍കുട്ടി വിവാഹിതയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഗോത്രാചാര പ്രകാരം പെണ്‍കുട്ടിയുടെ വിവാഹം നടന്നെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.


ഏഴാംക്ലാസ് വിദ്യാര്‍ഥിനി

ഏഴാംക്ലാസ് വിദ്യാര്‍ഥിനി

ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14കാരിയാണ് പ്രസവിച്ചത്. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയ്ിലെ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. ഓഗസ്റ്റ് 17നായിരുന്നു പ്രസവം.

വയറുവേദനയെ തുടര്‍ന്ന്

വയറുവേദനയെ തുടര്‍ന്ന്

കഴിഞ്ഞ ഫെബ്രുവരി വരെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. എന്നാല്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് അറിഞ്ഞത്.

വിവാഹിതയായിരുന്നു

വിവാഹിതയായിരുന്നു

പെണ്‍കുട്ടി വിവാഹിതയായിരുന്നതായി സംശയം ഉണ്ട്. ഗോത്രാചാരപ്രകാരമായിരുന്നു വിവാഹം എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബന്ധം സ്‌കൂള്‍ അധികൃതര്‍ക്ക്

ബന്ധം സ്‌കൂള്‍ അധികൃതര്‍ക്ക്

ഈ കോളനിയുമായി നേരിട്ട് ബന്ധമുള്ളത് സ്‌കൂള്‍ അധികൃതര്‍ക്ക് മാത്രമാണ്. സംഭവം പുറത്തറിയിച്ചതും സ്‌കൂ്ള്‍ അധികൃതര്‍ തന്നെയാണ്. സ്‌കൂള്‍ അധികൃതരെ കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ സഹായവുമായി എത്താറുള്ള സായി ട്രസ്റ്റിനും കോളനിയുമായി ബന്ധമുണ്ട്.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ട്

ക്രമസമാധാന പ്രശ്‌നങ്ങളുണ്ട്

കോളനിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പെണ്‍കുട്ടി പ്രസവിച്ച കേളനിയില്‍ പുറത്തു നിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ ആറുമാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല.

പട്ടിണി മരണം

പട്ടിണി മരണം

വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിണി മരണം കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ആദിവാസി കോളനികളിലൊന്നാണ് ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിരിക്കുന്നത്. അന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും വന്‍ തോതില്‍ സഹായ പ്രഖ്യാപനങ്ങളുമായി എത്തിയിരുന്നു.

36 വീടുകള്‍

36 വീടുകള്‍

36 വീടുകളുളള ഈ കോളനിയില്‍ 24 വീടുകളില്‍ മാത്രമാണ് ആളുകള്‍ താമസിക്കുന്നത്. മറ്റ് വീടുകള്‍ വാസയോഗ്യമല്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. കോഴിക്കോട്ടെ മറ്റ് ആദിവാസി കോളനികളിലും അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
seventh standard girl give birth in kozhikkode
Please Wait while comments are loading...