പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ ജി സുധാകരനെതിരെ പരാതി പ്രളയം
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന് ലഭിച്ചത് നിരവധി പരാതികള്‍. വിജയിച്ച എംഎല്‍എ എച്ച് സലാം ജി സുധാകരനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും അന്വേഷണ കമ്മീഷന് മുന്നില്‍ മന്ത്രി സജി ചെറിയാന്‍, എഎം ആരിഫ് എംപി തുടങ്ങിയ നേതാക്കള്‍ ശരിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
അന്വേഷണ പരിതിക്ക് പുറത്തുള്ള വിഷയങ്ങളിലും സുധാകരനെതിരെ പരാതിയുമായി ആളുകള്‍ രംഗത്ത് എത്തി. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു. നേരത്തേയും ഈ പരാതി ഉയര്‍ന്നിരുന്നു. അതേസമയം, രംണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു പാര്‍ട്ടി തെളിവെടുപ്പ് നടത്തിയത്. മുതിര്‍ന്ന നേതാക്കളായ എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ. ജി സുധാകരനും പരാതിക്കാരനായ എച്ച് സലാമും ഇന്നലെ തെളിവെടുപ്പിനായി അന്വേഷണ കമ്മീഷന് മുന്നില്‍ ഹജരായിരുന്നു. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമാവും ജി സുധാകരനെതിരെ നടപടി വേണോയെന്ന് പരിശോധിക്കുക.












Click it and Unblock the Notifications