വീട്ടമ്മമാരെ പിഴപ്പിക്കും, ഭര്‍ത്താക്കന്‍മാരെ അടിമകളാക്കും; കോട്ടയത്ത് ഞെട്ടുന്ന വെളിപ്പെടുത്തല്‍
മണിച്ചെയിന്‍ മാതൃകയിയാണ് ഈ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ഇപ്പോഴും സ്ത്രീകളെ വലയിലാക്കുന്നുണ്ടെന്നും സിബി പറയുന്നു.
കോട്ടയം: പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിന് വന്ന് പോലീസ് പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് പോലീസിന്റെ വരവിന് കാരണമായത്. വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ഭര്‍ത്താക്കന്‍മാരെ മയക്കുമരുന്നിന് അടിമകളാക്കുകയും ചെയ്യുന്ന സംഘത്തെ കുറിച്ചാണ് യുവാവ് വെളിപ്പെടുത്തിയത്.
ഈ സംഘം കോട്ടയം വൈക്കം കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നയാളാണ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വെളിപ്പെടുത്തല്‍ നടത്തി അധികം വൈകാതെ പോലീസും വന്നു. യാതൊരു മടിയും കൂടിതെ ഇയാള്‍ പോലീസിനൊപ്പം പോയി.

പെണ്‍വാണിഭം
പെണ്‍വാണിഭവും മയക്കു മരുന്ന് വിതരണവും നടത്തുന്ന സംഘത്തെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്താനാണ് യുവാവ് പ്രസ്‌ക്ലബ്ബിലെത്തിയത്. സംസാരത്തിനിടെ നടത്തിയ ചില വെളിപ്പെടുത്തലാണ് പോലീസിന്റെ വരവിന് കാരണം.

കൊലപാതകം കണ്ടു
കൊലപാതകത്തിന് ദൃക്‌സാക്ഷിയായെന്ന വെളിപ്പെടുത്തലാണ് എംകെ സിബിയെന്ന യുവാവ് നടത്തിയത്. വൈക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനാശാസ്യ സംഘത്തെ കുറിച്ചും ഇയാള്‍ വിശദീകരിച്ചു.

സംഘത്തില്‍ കണ്ണി
പെണ്‍വാണിഭ സംഘത്തില്‍ മുമ്പ് കണ്ണിയായിരുന്നുവത്രെ സിബി. ഈ സംഘം നടത്തിയ കൊലപാതകം താന്‍ നേരില്‍ കണ്ടുവെന്നായിരുന്നു സിബിയുടെ വെളിപ്പെടുത്തല്‍.

പോലീസെത്തി
ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ പ്ല്‌സ് ക്ലബ്ബിലുണ്ടായിരുന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക്
കോട്ടയം പ്ലസ് ക്ലബ്ബില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍. സിബി ഇപ്പോള്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിയണമെന്നാണ് സിബി പറഞ്ഞത്.

കോയമ്പത്തൂരില്‍ നടന്നത്
തുടര്‍ന്നാണ് കോയമ്പത്തൂരില്‍ വച്ച് പെണ്‍വാണിഭ സംഘം നടത്തിയ കൊലപാതകത്തെ കുറിച്ച് സിബി വിശദീകരിച്ചത്. ഇക്കാര്യം താന്‍ നേരില്‍ കണ്ടുവെന്നും സിബി വെളിപ്പെടുത്തി.

കോടതിയില്‍ പറയും
കോയമ്പത്തൂരില്‍ വച്ച് മയക്കുമരുന്ന് വില്‍പ്പനക്കാരനെ ഇടിച്ചുകൊല്ലുകയായിരുന്നുവത്രെ ഈ പെണ്‍വാണിഭ സംഘം. ഇക്കാര്യം കോടതിയില്‍ പറയാന്‍ തയ്യാറാണെന്നും സിബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാപ്പ് സാക്ഷിയാകണം
കൊലപാതക കേസില്‍ മാപ്പ് സാക്ഷിയാകാനാണ് തന്റെ തീരുമാനമെന്ന് സിബി പറഞ്ഞു. ഭര്‍ത്താക്കന്‍മാര്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് സംഘം പെണ്‍വാണിഭത്തിന് സ്ത്രീകളെ വല വീശിയിരുന്നത്.

മണിച്ചെയിന്‍ മാതൃക
മണിച്ചെയിന്‍ മാതൃകയിയാണ് ഈ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ഇപ്പോഴും സ്ത്രീകളെ വലയിലാക്കുന്നുണ്ടെന്നും സിബി പറയുന്നു. ഇപ്പോള്‍ സംഘത്തില്‍ സിബി പ്രവര്‍ത്തിക്കുന്നില്ലത്രെ.

ക്രൂരതകള്‍ക്ക് സാക്ഷിയായി
പെണ്‍വാണിഭ സംഘത്തിന്റെ പല ക്രൂരതകള്‍ക്കും താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. കൊലപാതകത്തിന് പങ്കാളിയായെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്.


Click it and Unblock the Notifications