പി ശശി മുതല്‍ പികെ ശശി വരെ......സിപിഎമ്മില്‍ പീഡന പരാതിയില്‍ പുറത്തായവര്‍ ഇവര്‍!!
കോഴിക്കോട്: ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്നാല്‍ ഇത് ആദ്യമായിട്ടല്ല പാര്‍ട്ടി നേതൃത്വം ഇത്തരമൊരു കാര്യത്തില്‍ നടപടിയെടുക്കുന്നത്. പി ശശി മുതല്‍ ഈ പട്ടിക ആരംഭിക്കുന്നുണ്ട്. പലരെയും പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മര്‍ദം കടുത്ത സാഹചര്യത്തിലായിരുന്നു ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഉന്നത നേതൃത്വം തയ്യാറായത്.
അതേസമയം പുറത്തായവരെല്ലാം പാര്‍ട്ടിയിലെ ഉന്നത നേതാക്കളാണ്. അതോടൊപ്പം ഇവരുടെ കേസുകള്‍ പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പാര്‍ട്ടിക്ക് നല്കാന് സാധിച്ചിട്ടില്ല. ഇത്തരം ആരോപണങ്ങളില്‍ നിന്ന് യുവജന സംഘടനയായ ഡിവൈഎഫ്ഐ പോലും മുക്തമല്ലെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

തുടക്കം പി ശശിയില്‍
ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്താവുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. കാസര്‍കോട് ജില്ലയിലെ ആശുപത്രിയില്‍ വെച്ച് സുഖ ചികിത്സയ്ക്കിടെ ഉണ്ടായ സംഭവമാണ് ആദ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ എംഎല്‍എയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ രണ്ട് പരാതികളും പാര്‍ട്ടിയെ പൊതുമധ്യത്തില്‍ നാണം കെടുത്തിയ കാര്യങ്ങളായിരുന്നു.

നാണംകെട്ട് പുറത്തേക്ക്....
പി ശശിക്ക് നാണം കെട്ടാണ് പാര്‍ട്ടിക്ക് പുറത്തേക്ക് പോവേണ്ടി വന്നത്. ശശിയോട് ആദ്യം അവധിയില്‍ പോകാനായിരുന്നു നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്മാന് സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ശശിക്ക് വന്‍ തിരിച്ചടി ഉണ്ടായത്. ഒടുവില്‍ 2011 ജൂലായിലായിരുന്നു അദ്ദേഹത്തിന്റെ പുറതത്താകല്‍. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു.

ഒളിക്യാമറാ വിവാദം
സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറി വിവാദം. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്.

പുറത്താക്കിയ ഇങ്ങനെ....
2012 ജൂണ്‍ 24നാണ് ഗോപിയെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി പുറത്താക്കാന്‍ തീരുമാനിച്ചത്. അതിന് മുമ്പ് ലൈംഗിക ആരോപണത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുകയും ചെയ്തു. ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന ഗോപിയെ വിഎസ് പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.

വടക്കാഞ്ചേരി പീഡനം പാര്‍ട്ടി നടപടി
വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തനെതിരെയാണ് ലൈംഗിക പീഡനം ആരോപണം ഉയര്‍ന്നത്. ബിനീഷ് എന്ന സിപിഎം അംഗത്തിനെതിരെയും ആരോപണമുണ്ടായിരുന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. നേതാക്കള്‍ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ജയന്തനെതിരെ സിപിഎം നടപടിയെടുത്തത്. പോലീസ് നടപടി ശക്തമാക്കുന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടി നടപടി.

ഡിവൈഎഫ്ഐ നേതാവ്
ഇരിങ്ങാലക്കുടിയില്‍ ഡിവൈഎഫ്ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും പാര്‍ട്ടി ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡിവൈഎഫ്ഐ ഭാരവാഹി കൂടിയാണ്. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു. ജീവന് ലാല്‍ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് ഇവര്‍ ഉന്നിയിച്ചത്. അതേസമയം ഇയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നു.
Recommended Video


പികെ ശശിയും വീണു
ഏറ്റവും ഒടുവിലെത്തിയ വിഷയമാണ് പികെ ശശിയുടേത്. സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് ശശിയെ സസ്പെന്‍ഡ് ചെയ്തത്. വനിതാ നേതാവിനോട് അപമരാദ്യയായി പെരുമാറിയെന്നാണ് ആരോപണം. എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മീഷന് യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സമിതിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമാണ് പികെ ശശി.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications