Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിനീളെ മുദ്രാവാക്യം; ധീരജിന്റെ സംസ്‌കാരം നടന്നത് പുലര്‍ച്ചെ രണ്ട് മണിയോടെ, കെ.എസ്.യു നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്‍ത്തന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ട പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ധീരജിന്റെ സംസ്‌കാരം നടത്തിയത്. തളിപ്പറമ്പിലെ ധീരജിന്റെ വീടായ 'അദ്വൈത'ത്തോട് ചേര്‍ന്ന് സി പി ഐ എം വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്.

Recommended Video

cmsvideo
    ധീരജിന്റെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ,അന്ത വിണ്ണിൽ ആനന്ദം | Oneindia Malayalam

    ഇടുക്കിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഇടുക്കി മുതല്‍ ധീരജിന്റെ വീട് വരെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിലാപയാത്രയെ അനുഗമിച്ചത്. വിലാപയാത്ര കടന്നുപോയ വഴിയിലുടനീളം സി പി ഐ എം, ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നിലയുറപ്പിച്ചിരുന്നു.

    ചൊവ്വാഴ്ച രാവിലെ സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രാത്രി 12.30 നാണ് തളിപ്പറമ്പ് സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. ഇവിടേയും പൊതുദര്‍ശനമുണ്ടായിരുന്നു. ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മത്തിനായി മൃതദേഹം വിട്ടുകൊടുത്തു. സഹോദരന്‍ അദ്വൈതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

    dheeraj

    വൈകീട്ട് അഞ്ച് മണിയ്ക്കായിരുന്നു നേരത്തെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊതുദര്‍ശനത്തിന് ആളുകള്‍ അധികമായി എത്തിയതോടെ സമയം മാറ്റുകയായിരുന്നു. ക്രിസ്തുമസ് അവധിക്കാണ് അവസാനമായി ധീരജ് വീട്ടിലെത്തി മടങ്ങിയത്. ധീരജിന്റെ പഠനം തീരാന്‍ ആറ് മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ധീരജ്.

    തിങ്കളാഴ്ചയാണ് ധീരജ് കുത്തേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി, ജെറിന്‍ ജോ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കൂടാതെ ഒരാളെ കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളാണ് അറസ്റ്റിലായത്. കസ്റ്റഡയിലുള്ളവരും കെ എസ് യു നേതാക്കളാണ്.

    കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താന്‍ കോളേജില്‍ എത്തിയതെന്നാണ് ഒന്നാം പ്രതിയായി നിഖില്‍ പൈലിയുടെ മൊഴി. നിഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരും കെ എസ് യുക്കാരാണ്. ധീരജിനെക്കൂടാതെ മറ്റ് രണ്ട് പേര്‍ക്കും കുത്തേറ്റിട്ടുണ്ട്.

    കേസില്‍ ഒളിവിലായിരുന്ന കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലിനെ പറവൂര്‍ പുത്തന്‍വേലിക്കരയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നിഖില്‍ പൈലിക്കൊപ്പം കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണ് ജെറിന്‍ ജോജോയും അലക്സ് റാഫേലും എന്നാണ് പൊലീസ് പറയുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+