എസ്എഫ്‌ഐ ശരിക്കും വാഴപ്പിണ്ടിയാണോ..പോയന്റ് ബ്ലാങ്കില്‍ ജെയ്ക്കിനെ വലിച്ചൊട്ടിച്ചു..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐക്ക് സ്വന്തം സര്‍ക്കാരിന്റെ ഭരണകാലമായിട്ടുകൂടി കഷ്ടകാലമൊഴിഞ്ഞ നേരമില്ല . ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒരുവിധത്തില്‍ തലയൂരിയതിന് പിന്നാലെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കുട്ടിസഖാക്കള്‍ സദാചാരപ്പോലീസ് കളിച്ചത് എസ്എഫ്ഐക്ക് തലവേദനയായി.

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

രണ്ട് വര്‍ഷം നീണ്ട ഗര്‍ഭം..! യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ ഞെട്ടും..!! അത് മനുഷ്യക്കുഞ്ഞല്ല..!!

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ രണ്ട് പെണ്‍കുട്ടികള്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസിനെ ശരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു. ജെയ്കിന്റെ കഷ്ടകാലം തീര്‍ന്നിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ പോയന്റ് ബ്ലാങ്കിലും അവതാരകന്‍ ജെയ്കിനെ വലിച്ചൊട്ടിച്ചു.

ജെയ്ക്കിന് അടുത്ത പണി

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ സദാചാരപോലീസ് ചമയലിനെ സംബന്ധിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സൂര്യഗായത്രി, അസ്മിന എന്നീ രണ്ട് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ബബ്ബബ്ബയടിച്ച എസ്എഫ്‌ഐ നേതാവിനെ സോഷ്യല്‍ മീഡിയ അന്ന് കൊന്ന് കൊലവിളിച്ചിരുന്നു. അതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പാണ് ജെയ്കിന് അടുത്ത പണി.

ജെയ്ക്കിനെ വെള്ളം കുടിപ്പിച്ച് ജിമ്മി

ജിമ്മി ജെയിംസ് അവതാരകനായ ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്കിലെ അതിഥിയായിരുന്നു ഇത്തവണ ജെയ്ക് സി തോമസ്. അടുത്തിടെ നടന്ന് വിദ്യാര്‍ത്ഥി സമരങ്ങളും പ്രശ്‌നങ്ങളുമായിരുന്നു ചര്‍ച്ചയുടെ വിഷയം. ജെയ്കിനെ ജിമ്മി ശരിക്കും വെള്ളം കുടിപ്പിച്ചു.

സമരവൈകൃതമെന്ന് ആക്ഷേപം

ലോ അക്കാദമി സമരത്തില്‍ എബിവിപി പ്രവര്‍ത്തകന്‍ മരത്തില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയതിനെ സമര വൈകൃതമെന്ന് വിളിച്ചതാണ് ജെയ്കിന് പണിയായത്. കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിയുന്നതും പോലീസ് ജീപ്പ് കത്തിക്കുന്നതും ഏത് തരത്തിലുള്ള സമരമാണ് എന്നതാണ് ജിമ്മി മറുപടിയായി ചോദിച്ചത്.

മറുചോദ്യത്തിൽ കുടുങ്ങി

ആളുകളുള്ള കെആര്‍സിടിസി ബസ്സിന് കല്ലെറിയുന്നത് സമരവൈകൃതമല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ജെയ്കിന് കൃത്യമായി മറുപടി നല്‍കാനാവാതെ ഉരുണ്ടുകളിക്കേണ്ടതായും വന്നു. ഇത് സോഷ്യല്‍ മീഡിയ അങ്ങേറ്റെടുക്കുകയും ചെയ്തു.ജെയ്ക്കിനെ കളിയാക്കിയും തെറിവിളിച്ചും സോഷ്യല്‍ മീഡിയ പണി തുടങ്ങിക്കഴിഞ്ഞു.

ഫേസ്ബുക്കിൽ പൊങ്കാല

ആരും കഞ്ഞികള്‍ ആയി ജനിക്കുന്നില്ല, പാര്‍ട്ടിയാണ് കഞ്ഞിയാക്കുന്നത് എന്നും ഇത് ജെയ്ക്കല്ല ഭൂലോക തോല്‍വിയെന്നും, വന്‍ ദുരന്തമെന്നുമൊക്കെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തിരിക്കുന്ന വീഡിയോയുടെ താഴെ വന്നു നിറയുന്ന കമന്റുകള്‍.

എസ്എഫ്ഐ നേതാവിനെ ഏഷ്യാനെറ്റ് അവതാരകൻ വെള്ളം കുടിപ്പിക്കുന്ന വീഡിയോ കാണാം

English summary
State Secretary of SFI Jaick C Thomas gets trolled for his interview in Asianet News.
Please Wait while comments are loading...