കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരെക്കൊണ്ട് രാജിവെപ്പിച്ച' രേഖ കാണണോ...ഇതിലും എസ്എഫ്ഐയുടെ ഒപ്പോ..!

ലോ അക്കാദമി സമരത്തിന് നാടകീയമായ അവസാനം

Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഒരു മാസത്തോളമായി നടന്നുവന്ന വിദ്യാര്‍ത്ഥി സമരത്തിന് ഒടുവില്‍ നാടകീയാന്ത്യം. പ്രിന്‍സിപ്പാളിനെ രാജിവെപ്പിച്ചിട്ടേ സമരം അവസാനിപ്പിക്കൂ എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ സമരം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. സമരം എസ്എഫ്‌ഐ ആണോ അതോ മറ്റു വിദ്യാര്‍ത്ഥി സംഘടനകളാണോ വിജയിപ്പിച്ചത് എന്ന ചോദ്യത്തിനും ഉത്തരമില്ല.

മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി പ്രിന്‍സിപ്പലിനെ മാറ്റി നിര്‍ത്താമെന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് ഒരുതവണ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതാണ്. എന്നാല്‍ ഇന്നത്തെ സമരം അവസാനിപ്പിക്കല്‍ രേഖയിലും എസ്എഫ്‌ഐയെ കാണാം. .

പഴയ കരാർ അസാധു

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്താം എന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ അന്ന് സമരം അവസാനിപ്പിച്ചത്. അന്ന് മാനേജുമെന്റുമായി ഒപ്പിട്ട കരാറിനെ അസാധുവാക്കുന്നതാണ് പുതിയ കരാര്‍.

വിജയിച്ചോ ഇല്ലയോ

പുതിയ കരാറില്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും മാറ്റിനിര്‍ത്താമെന്നും പുതിയ പ്രിന്‍സിപ്പലിനെ സര്‍വ്വകലാശാല നിയമങ്ങള്‍ക്ക് അനുസരിച്ച് ഉടന്‍ നിയമിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരം വിജയിച്ചുവെന്ന് അവകാശപ്പെട്ട് എസ്എഫ്‌ഐ നേടിയെടുത്ത ഉറപ്പുകളില്‍ നിന്നും ഇവയ്ക്ക് വ്യത്യാസമില്ലെന്ന് പറയാനാവില്ല.

എന്നിട്ട് രാജിവെച്ചോ?

എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ കെ എസ് യു, എബിവിപി എന്നിവരടങ്ങുന്ന സംയുക്ത സമരസമിതി സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ലക്ഷ്മി നായര്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല എന്നായിരുന്നു നിലപാട്. എന്നാല്‍ അത് സാധിക്കാതെയാണ് സമരം തീരുന്നത്.

ചിലതിന് ഉത്തരമില്ല

സമരം തീരുമ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം ബാക്കിയാണ്. പ്രധാനമായും സര്‍ക്കാര്‍ ഭൂമി സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് ഇനിയും തീരുമാനമായിട്ടില്ല. ഭൂമി പ്രശ്‌നത്തില്‍ നിരാഹാരം കിടന്നിരുന്ന ബിജെപിയുടെ വിവി രാജേഷും, കോണ്‍ഗ്രസ്സിന്റെ കെ മുരളീധരനും പൊടിയും തട്ടിപ്പോയ്ക്കഴിഞ്ഞു.

English summary
SFI also signed the agreement to end students strike in Law academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X