പട്ടാപ്പകല്‍ അടിച്ചുകൊന്ന കേസ്; പ്രതികള്‍ കുറ്റക്കാര്‍, എട്ടുവര്‍ഷം തടവ്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വക്കം റെയില്‍വേ സ്റ്റേഷന് സമീപം പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. കേസിലെ നാല് പ്രതികളെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

പ്രതികളായ സതീഷ്, സന്തോഷ്, വിനായകന്‍, കിരണ്‍കുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.

11

പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും പിഴയും കോടതി വിധിച്ചു. അതേസമയം, പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവിനെ അടിച്ചുകൊന്ന് ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഞ്ചാം പ്രതി രാജു എന്ന അപ്പി ആത്മഹത്യ ചെയ്തിരുന്നു.

ആറാം പ്രതി മോനുവിനെ വെറുതെവിട്ടു. ഇയാള്‍ക്കെതിരേ മതിയായ തെളിവ് ഹാജരാക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.

2016 ഫെബ്രുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. നാട്ടുകാരുടെ മുമ്പില്‍ വച്ചാണ് പ്രതികള്‍ ഷബീര്‍ എന്ന യുവാവിനെ അടിച്ചുകൊന്നത്. മറ്റൊരു കേസില്‍ പ്രതികള്‍ക്കെതിരേ ഷബീര്‍ സാക്ഷി പറഞ്ഞിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ക്ഷേത്ര ഉല്‍സവ ചടങ്ങ് തടസപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ക്കെതിരേ ഷബീര്‍ സാക്ഷി പറഞ്ഞത്. കടക്കാവൂര്‍ പോലീസാണ് കേസ് അന്വേഷിച്ചത്.

English summary
Shabeer Murder Case: four accused convicted
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്