ഹാദിയയെ കാണാന്‍ ഒരുങ്ങി ഷെഫിന്‍ ജഹാന്‍; സേലത്ത് പോകും, എന്‍ഐഎ വാദം തെറ്റ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സേലത്തേക്ക് തിരിച്ചതിന് പിന്നാലെയാണ് ഷെഫിന്റെ പ്രതികരണം. കേരളത്തിലേക്ക് മടങ്ങവെ ദില്ലി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് ഹാദിയ സേലത്തെ ബിഎച്ച്എംഎസ് കോളേജിലേക്ക് തിരിച്ചത്. ഇവിടെ പ്രവേശനം നേടിയ ശേഷമായിരിക്കും ഹാദിയയെ കാണുകയെന്ന് ഷെഫിന്‍ വ്യക്തമാക്കി.

Photo

ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയുടെ ആവശ്യവുമില്ല. ഇതിനായി കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം തെറ്റാണ്. ഹാദിയയും താനും ഒന്നിക്കുമെന്ന പ്രതീക്ഷ തന്നെയാണുള്ളതെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹാദിയയെ ഭര്‍ത്താവിനൊപ്പം പോകാനും അച്ഛനൊപ്പം വിടാനും അനുവദിച്ചിരുന്നില്ല. പകരം സേലത്തെ കോളേജിലെ പഠനം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹാദിയ ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് ആവര്‍ത്തിക്കുമ്പോഴും പഠനത്തിന്റെ കാര്യങ്ങള്‍ കോടതി ആവര്‍ത്തിച്ചു. അതിനുള്ള സുരക്ഷ ഒരുക്കാനും നിര്‍ദേശിച്ചു.

കോയമ്പത്തൂരിലെത്തിയ ശേഷം സേലത്തേക്ക് റോഡ് മാര്‍ഗം ഹാദിയ യാത്ര തിരിക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേരാളാ ഹൗസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹാദിയക്ക് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പഠനത്തിനുള്ള ചെലവ് കേരള സര്‍ക്കാരും വഹിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
I Should be visit Hadiya at Selam: Shefin Jahan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്