ധ്യാൻചന്ദിനോടോ ഹോക്കിയോടോ ഉള്ള സ്നേഹം കൊണ്ടല്ല, പേരുമാറ്റം അസഹിഷ്ണുതയെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന പുരസ്‌ക്കാരത്തിന്റെ പേരുമാറ്റം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌ക്കാരം എന്നാണ് പേര് മാറ്റം. ഈ പേരുമാറ്റം ധ്യാന്‍ചന്ദിനോടുളള കേന്ദ്ര സര്‍ക്കാരിന്റെ സ്‌നേഹം കൊണ്ടല്ലെന്നും അസഹിഷ്ണുതയുടെ തെളിവാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: '' ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല, മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്.

അല്ലെങ്കിൽ ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ.. പിന്നെ രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു''.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാരതരത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നുവെന്നും അത് പ്രകാരമാണ് പേര് മാറ്റം എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടേയും മറ്റ് ബിജെപി നേതാക്കളുടേയും പേര് സ്റ്റേഡിയങ്ങള്‍ക്ക് നല്‍കിയത് മാറ്റണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജയറാം ചാരന്‍, ഐശ്വര്യ റായ് വില്ലത്തി, പൊന്നിയം സെല്‍വനിലെ കഥാപാത്രങ്ങള്‍ ഇവര്‍












Click it and Unblock the Notifications