• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആർഎസ്‌എസിനെ കാണിച്ച്‌ ബാലൻസ്‌ ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം', പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

Google Oneindia Malayalam News

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആ കുട്ടി വിളിച്ച മുദ്രാവാക്യം അവന്റെ സൃഷ്ടിയാവില്ലെന്നും അത് ആരെങ്കിലം പഠിപ്പിച്ചത് തന്നെയാവും എന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ ടി സിദ്ദിഖും വിടി ബൽറാമും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഷാഫി പറമ്പലിന്റെ പ്രതികരണം: ' പോപ്പുലർ ഫ്രണ്ട് റാലിയിൽ ആ കൊച്ച് കുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയാവില്ല.അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാവും. കുരുന്ന് മനസ്സിൽ വിദ്വേഷം കുത്തിവെക്കാനുള്ള മുതിർന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണ്. ഒരു കുരുന്ന് അങ്ങിനെ വിളിക്കുമ്പോൾ തടയുന്നതിന് പകരം ഏറ്റ് പാടി ആഘോഷിച്ച് നടക്കുന്ന, വിഭാഗീയതയിൽ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. വർഗ്ഗീയത വിനാശമാണ്. വർഗ്ഗീയവാദികൾ പരസ്പരം വളരാൻ എക്കാലത്തും പ്രചോദനം കൊടുത്ത് കൊണ്ടേയിരിക്കും. ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവർക്കെതിരെ കേസെടുക്കണം'.

'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ

ടി സിദ്ദിഖിന്റെ പ്രതികരണം: ' ആലപ്പുഴയിൽ പോപുലർ ഫ്രണ്ടിന്റെ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ നടുക്കത്തോടെയാണു കേട്ടത്‌. ആർ എസ്‌ എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വെക്കുന്നത്‌ മതേതര ജനാധിപത്യ രാജ്യത്ത്‌ അത്യന്തം അപകടകരമാണ്. ആർ എസ്‌ എസ്‌ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ക്ലച്‌ പിടിക്കാത്തത്‌ മുസ്ലിംകൾ മാത്രം തടഞ്ഞ്‌ നിർത്തുന്നത്‌ കൊണ്ടല്ല. ഹിന്ദുക്കളും ക്രിസ്ത്യനികളും ഒന്നടങ്കം പ്രതിരോധിക്കുന്നത്‌ കൊണ്ട്‌ കൂടിയാണു. മുസ്ലിംകൾക്കെതിരെ ഉയരുന്ന അനീതികളെ അവർ മതേതര മനസ്സ്‌ കൊണ്ട്‌ ചെറുക്കുന്നുണ്ട്‌. രാഷ്ട്രീയ പാർട്ടികളും മത സാംസ്കാരിക സംഘടനകളും ഒന്നടങ്കം മുസ്ലിംകൾക്ക്‌ വേണ്ടി നില കൊള്ളുന്നു. എന്നാൽ മുസ്ലിംകളുടെ അരക്ഷിതാവസ്ഥ രാഷ്ട്രീയമായി മുതലാക്കാനും അത്‌ വഴി ആർ എസ്‌ എസിനും ബിജെപിക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരം ഒരുക്കിക്കൊടുക്കാനും ചിലർ ശ്രമിക്കുന്നത്‌ അംഗീകരിക്കാൻ കഴിയില്ല.

വളരുന്ന തലമുറയിൽ ഇത്‌ പോലെ വിഷം കുത്തി വെക്കുന്നത്‌ നമ്മൾ ഒന്നിച്ച്‌ നിന്ന് ചെറുക്കണം. ഇങ്ങനെയൊരു കുട്ടി സ്കൂളിൽ പോകുമ്പോൾ അവൻ മറ്റ്‌ മതത്തിലെ കുട്ടികളോട്‌ എന്ത്‌ സമീപനം സ്വീകരിക്കും എന്നത്‌ ഭയപ്പെടുത്തുന്നു. മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല, നമുക്ക്‌ ഒരുമിച്ച്‌ വർഗീയ വിപത്തിനെ നേരിടേണ്ടതുണ്ട്‌. ആർ എസ്‌ എസിനെ കാണിച്ച്‌ ബാലൻസ്‌ ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം. അത്‌ തിരുത്തപ്പെടണം, ചെറുക്കപ്പെടണം'.

'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ 'ഡീലിംഗ്സ്' നടന്നു', സിപിഎം നേതാക്കൾക്ക് ബന്ധമെന്ന് എൻഎസ് നുസ്സൂർ'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ 'ഡീലിംഗ്സ്' നടന്നു', സിപിഎം നേതാക്കൾക്ക് ബന്ധമെന്ന് എൻഎസ് നുസ്സൂർ

ഖലീൽ ജിബ്രാന്റെ കവിത പങ്കുവെച്ചാണ് വിടി ബൽറാമിന്റെ പ്രതികരണം:
"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ.
നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല.
അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷെ നിങ്ങളുടെ ചിന്തകൾ നൽകരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.
അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം,
പക്ഷെ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല,
എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.
അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.
നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ.
വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്ഷ്യം കാണൂ.
അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.
-ഖലീൽ ജിബ്രാൻ
'പ്രവാചകൻ' എന്ന പുസ്തകത്തിൽ എഴുതിയ "കുട്ടികളേക്കുറിച്ച്" എന്ന കവിത.

English summary
Shafi Parambil, T Siddique and VT Balram reacts to Popular Front Rally slogan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X