കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശ്ശേരി ഷഫ്ന കൊലക്കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി ഷഫ്‌ന വധക്കേസില്‍ പ്രതി മുഹമ്മദ് അഫ്‌സലിന് ജീവപര്യന്തം വും അന്‍പതിനായിരം രൂപ പിഴയും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതി ഷഫ്‌നയെ വെട്ടിക്കൊലപ്പെടുത്തിയത്.

2004 ലാണ് തലശ്ശേരി ക്രൈസ്ര്റ്റ് കൊളെജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ഷഫ്‌നയെ ഓട്ടോ ഡ്രൈവറായ അഫ്‌സല്‍ പ്രണയാഭ്യര്‍ത്ഥന നിരസുച്ചതിനെ തുടര്‍ന്ന് വെട്ടി കൊന്നത്. കോളെജില്‍ നിന്ന് ക്ളാസ് കഴിഞ്ഞെത്തിയ പെണ്‍കുട്ടിയെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Kannur

കൊലപതാകത്തിന് ശേഷം അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി വിദേശത്തേയ്ക്ക് മുങ്ങി. വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തില്‍ എത്തിയ ഇയാളെ പിന്നീട് പിടികൂടി. ഇന്റര്‍പോളിന്റെ സഹായത്തോടെ 2013 സെപ്തംബര്‍ 18നാണ് അഫ്‌സലിനെ പിടികൂടിയത്.

പ്രണയനൈരാശ്യം മൂലം അഫ്‌സല്‍ ഷഫ്‌നയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഷഫ്‌നയുടെ മാത്വ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ പിഴയായി വിധിച്ചതില്‍ 40,000 രൂപ ഷഫ്‌നയുടെ മാതാവിന് നല്‍കണമെന്ന് കോടതി വിധിച്ചു.

English summary
Shafna Murder Case accused Mohammed Afsal get Life Imprisonment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X