• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാളി വിലയിടുന്നത് 'മൊഞ്ചിന്',കൂടുതൽ പ്രതിഫലം കിട്ടുന്നത് ഭംഗിയുള്ളവർക്ക്'; ഒമർ ലുലു

Google Oneindia Malayalam News

കൊച്ചി: ഏറ്റവും കൂടുതൽ ബോഡി ഷെയിമിംഗ് നടത്തുന്നതും കളിയാക്കുന്നതുമെല്ലാം മലയാളികളാണെന്ന് സംവിധായകൻ ഒമർ ലുലു. ഇവിടെ പ്രതിഫലം കൂടുതൽ ലഭിക്കുന്നത് ഭംഗിയുള്ളവർക്കാണെന്നും അഭിനയം എന്നത് വെറും രണ്ടാം സ്ഥാനത്താണെന്നും ഒമർലുലു പറഞ്ഞു. യുടോക്കിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. അടുത്തിടെ കോഴിക്കോട് നടക്കാനിരുന്ന പരിപാടിയിൽ നിന്നും നടി ഷക്കീലയെ വിലക്കിയ നടപടിയെ കുറിച്ചും ഒമർ ലുലു പ്രതികരിച്ചു. വായിക്കാം

ടൊവീനോയാണോ ഷൈൻ ടോം ആണോ

നന്നായിട്ട് അഭിനയിക്കുന്നവർക്കാണോ ഇവിടെ പ്രതിഫലം കൂടുതൽ കൊടുക്കുന്നത്. ഷൈൻ ടോം ചാക്കോയും ടൊവീനോയും ആർക്കാണ് കൂടുതൽ ശമ്പളം കിട്ടുന്നത്? പക്ഷേ ആരാണ് നന്നായി അഭിനയിക്കുന്നത്? ഇനി പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുത്താൽ ആരാണ് ഫ്ലക്സിബിൾ അഭിനയിക്കുന്നത്? പക്ഷേ ആർക്കാണ് കൂടുതൽ പ്രതിഫലം? ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ്.

 കാണാൻ ഭംഗിയുള്ളവർക്കാണ് പ്രതിഫലം

മലയാളി വിലയിടുന്നത് 'മൊഞ്ചിനാണ്',കാണാൻ ഭംഗിയുള്ളവർക്കാണ് പ്രതിഫലം കൂടുതൽ കിട്ടുന്നത്. തമിഴ്നാട്ടിൽ നോക്കൂ, ധനുഷ്, രജനീകാന്ത്, ഇവിടെ മലയാളികൾ മാത്രമാണ് ഭംഗിക്ക് പ്രധാന്യം കൊടുക്കുന്നത്. ഇവിടെ ലുക്കിനാണ് പ്രതിഫലം, സെക്കന്റാണ് അഭിനയം.ഇതിൽ പ്രേക്ഷകർക്കും പങ്കുണ്ട്. ഏറ്റവും കൂടുതൽ ബോഡി ഷെയിമിംഗ് നടത്തുന്നതും കളിയാക്കുന്നതുമെല്ലാം മലയാളികളാണ്.
മലയാളികൾക്ക് വലിയ സാക്ഷരതയുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിലൊന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. മാറുമെന്ന് തോന്നുന്നുമില്ല.

ഷക്കീലയ്ക്ക് ജീവിക്കാൻ

ഷക്കീല ചേച്ചിയ്ക്ക് തന്റെ അടുത്ത പടത്തിൽ ഒരു റോൾ നൽകാമെന്ന് ഞാൻ വാക്ക് നൽകിയിട്ടുണ്ട്. എല്ലാവർക്കും ജീവിക്കണ്ടേ. അവർക്ക് ജീവിക്കണമെങ്കിൽ ഇപ്പോൾ സിനിമയൊന്നും ഇല്ല. അവർക്ക് ജീവിക്കണമെങ്കിൽ പരിപാടികൾ ഒക്കെ പങ്കെടുത്തെ സമ്പാദിക്കാൻ കഴിയൂ. ലക്ഷങ്ങളുടെ സെക്യൂരിറ്റിയും ബാരിക്കേഡുമൊക്കെ ഇവർ വരുന്ന പരിപാടിക്ക് വേണമെന്ന് പറഞ്ഞാൽ ചേച്ചിയെ ആരെങ്കിലും വിളിക്കുമോ? ചേച്ചിയുടെ കഞ്ഞിയിൽ പാറ്റയിടുന്നതിന് തുല്യമല്ലേ. അവരുടെ അവസ്ഥ കണ്ടപ്പോൾ വലിയ സങ്കടം തോന്നി.

'രാഹുൽ ഗാന്ധിയ്ക്കൊപ്പം നടക്കാൻ സിനിമാ താരങ്ങൾക്ക് പണം നൽകി'; ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ്'രാഹുൽ ഗാന്ധിയ്ക്കൊപ്പം നടക്കാൻ സിനിമാ താരങ്ങൾക്ക് പണം നൽകി'; ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ്

 ഷക്കീല മുസ്ലീം സമുദായം


ഷക്കീല മുസ്ലീം സമുദായം. എന്നാല്‍ അഭിനയിച്ച സിനിമകള്‍ മറ്റ് വഴികള്‍ തേടിയത്. അതായിരിക്കാം ഷക്കീലയെ വിലക്കിയത്. അടുത്തിടെ ഒരു മുസ്ലീം കുട്ടിയെ സ്റ്റേജിൽ നിന്നും ഇറക്കി വിട്ട സംഭവം ഉണ്ടായി. ഇതിനെതിരെ വലിയ വലിയ ആളുകൾ ഒന്നും പ്രതികരിക്കില്ല. ഞാൻ പ്രതികരിച്ചു. നമ്മുടെ സമുദായത്തിലെ തെറ്റുകൾ ആദ്യം പരിഹരിക്കുകയാണ് വേണ്ടത്. അങ്ങനെ ഇടപെട്ട് സംസാരിക്കുമ്പോൾ എന്നെ നിരീശ്വരവാദിയും സംഘിയുമാക്കും. നോമ്പ് കാലത്ത് മലപ്പുറത്ത് ഹോട്ടലുകൾ അടച്ചിട്ടതിനെ കുറിച്ച് പ്രതികരിച്ചതിന് വലിയ വിമർശനമാണ് കേട്ടത്. കടുത്ത ആക്രമാണ് നേരിട്ടത്. വലിയ തീവ്രതയുണ്ട്. ആളുകൾ ഇനിയും മാറേണ്ടതുണ്ട്.

'അങ്ങനെ സംഭവിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുടുങ്ങും,രാമൻപിള്ളയും പ്രതിയാക്കപ്പെടും'; അഡ്വ ടിബി മിനി'അങ്ങനെ സംഭവിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുടുങ്ങും,രാമൻപിള്ളയും പ്രതിയാക്കപ്പെടും'; അഡ്വ ടിബി മിനി

ചിന്തിച്ച് കൂട്ടുകയാണ്


കൊവിഡ് വന്നപ്പോൾ പള്ളിയും അമ്പലവും അടച്ചിട്ടു. കൊവിഡ് വന്നപ്പോൾ ആർക്കും വേറെ അസുഖങ്ങൾ ഇല്ല. പേടിച്ച് ആശുപത്രിയിൽ പോകാത്ത അവസ്ഥയായിരുന്നു. ചിന്തിച്ച് കൂട്ടുകയാണ് ഓരോന്നൊക്കെ. എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ.

'സൂര്യയെ പുറത്താക്കണം', പിന്നാലെ നടി ഗായത്രിയെ സസ്പെന്റ് ചെയ്ത് ബിജെപി, പോര് രൂക്ഷം'സൂര്യയെ പുറത്താക്കണം', പിന്നാലെ നടി ഗായത്രിയെ സസ്പെന്റ് ചെയ്ത് ബിജെപി, പോര് രൂക്ഷം

English summary
Shakkela belongs to Muslim Community; That Is Also A problem says Omar Lulu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X