Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നമ്മച്ചീ; ലളിതമായി പറയുന്നു! മരിച്ചവരെ വിട്ടേക്കൂ, കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകൻ

തിരുവനന്തപുരം: നടൻ തിലകനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കെപിഎസി ലളിതയെ പരോക്ഷമായി വിമർശിച്ച് നടനും തിലകന്റെ മകനുമായി ഷമ്മി തിലകൻ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടൻ തിലകനുമായി താൻ വർഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

തന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്റെ ശീലമായിരുന്നുവെന്നും അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ കെപിഎസി ലളിത പറഞ്ഞിരുന്നു. ഇതിലെ പരാമർശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വന്തം കണ്ണിൽ കിടക്കുന്ന കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരെയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഷമ്മി തിലകൻ ചോദിക്കുന്നു.

ജാതി പറഞ്ഞു

ജാതി പറഞ്ഞു

ഒരിക്കൽ ഒരു കാര്യവും ഇല്ലാതെ തിലകൻ ചേട്ടൻ എന്റെ ഭർത്താവിനെക്കുറിച്ച് മോശമായി പറഞ്ഞു. ഭരതൻ ജാതി കളിക്കുന്ന ആളാണെന്നായിരുന്നു തിലകൻ ചേട്ടൻ‌ പറഞ്ഞതെന്ന് കെപിഎസി ലളിത അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം തന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുമായിരുന്നുവെന്നും ഒരു ദിവസം തനിക്ക് നിയന്ത്രണം വിട്ടുപോയെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.

 മിണ്ടാതെ

മിണ്ടാതെ

തിലകൻ ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് ഇനി ഇത് ഒന്നിക്കുന്ന കാലത്തെ നിന്നോട് ഞാൻ മിണ്ടുകയുള്ളുവെന്ന് പറഞ്ഞു. നിങ്ങളെ കുഴിയിൽ കൊണ്ടുവച്ചാൽ പോലും മിണ്ടാൻ വരില്ലെന്ന് താൻ തിരിച്ചുപറഞ്ഞതായും കെപിഎസി ലളിത വെളിപ്പെടുത്തി.

ശ്രീവിദ്യ

ശ്രീവിദ്യ

സ്ഫടികത്തിലെ കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ പോലും മിണ്ടിയിരുന്നില്ലെന്നും ഒടുവിൽ അനിയത്തി പ്രാവിൽ അഭിനയിക്കുമ്പോൾ ശ്രീവിദ്യ ഇടപെട്ടാണ് പിണക്കം മാറ്റിയതെന്നുമായിരുന്നു അഭിമുഖത്തിൽ കെപിഎസി ലളിത പറഞ്ഞത്.

ലളിതമായി പറയു

ലളിതമായി പറയു

കെപിഎസി ലളിതയുടെ ഈ പരാമർശങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..പ്ലീസ് എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

തിരിച്ചടിക്കും

തിരിച്ചടിക്കും

സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്താൽ പോരെയുന്നു ഷമ്മി തിലകൻ ചോദിക്കുന്നു. ഇല്ലെങ്കിൽ ആ 'കോൽ' നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും. ജാഗ്രതൈയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തെറ്റ് തിരുത്തുമോ?

തെറ്റ് തിരുത്തുമോ?

പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് ഷമ്മി തിലകൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തിലകനുമായി വർഷങ്ങളോളം താൻ മിണ്ടിയിരുന്നില്ലെന്ന് അഭിമുഖത്തിൽ കെപിഎസി ലളിത വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+